ഷാര്‍ലെ ഹെബ്‌ദോ പോലുള്ള ഇസ്‌ലാം വിരുദ്ധ മാധ്യമങ്ങളെ രാജ്യത്ത് അനുവദിക്കില്ല- നിലപാട് പ്രഖ്യാപിച്ച് റഷ്യ
ക്രെംലിന്‍: പ്രവാചകൻ മുഹമ്മദ് നബിയെ അപകീർത്തിപ്പെടുത്തുന്ന കാര്‍ട്ടൂണിനെ പിന്തുണച്ച് പ്രസ്താവന നടത്തിയതിനെ തുടർന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മക്രോണിനെതിരെ ലോകത്തുടനീളം ശക്തമായ പ്രതിഷേധം അലയടിക്കുന്നതിനിടെ വിഷയത്തിൽ പ്രതികരണവുമായി റഷ്യ. ഇസ് ലാം വിരുദ്ധ മാധ്യമങ്ങളെ രാജ്യത്ത് അനുവദിക്കില്ലെന്നും ഫ്രാന്‍സിലെ ഷാര്‍ലെ ഹെബ്‌ദോയ്ക്ക് സമാനമായ പ്രസിദ്ധീകരണങ്ങള്‍ റഷ്യയില്‍ തികച്ചും അസാധ്യമാണെന്നും റഷ്യന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു. ''നിലവിലെ നിയമനിര്‍മാണം ഉള്‍പ്പെടെ, നമ്മുടെ രാജ്യത്ത് അത്തരമൊരു മാധ്യമത്തിന്റെ നിലനില്‍പ്പ് തീര്‍ത്തും അസാധ്യമാണ്'' പെസ്‌കോവ് പറഞ്ഞു.

''റഷ്യ ഭാഗികമായി ഒരു മുസ്ലിം രാജ്യമാണ്. റഷ്യയില്‍ 20 ദശലക്ഷം വരെ മുസ്‌ലിംകളുണ്ട്. രാജ്യത്തെ അടിസ്ഥാന മതം തീര്‍ച്ചയായും ക്രിസ്തുമതമാണ്. മിക്കവാറും എല്ലാവിധ ക്രിസ്ത്യാനികളും ഇവിടെ താമസിക്കുന്നു. നമ്മുടെ രാജ്യത്തിന്റെ പ്രത്യേകതകതയായ ബഹു വംശീയ, ബഹു മത സ്വഭാവം, എല്ലാ വിശ്വാസങ്ങളെ പരസ്പരം പൂര്‍ണമായി ബഹുമാനിക്കുന്നു'-പെസ്‌കോവ് വ്യക്തമാക്കി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter