തബ്‌ലീഗ് പ്രവര്‍ത്തകരുടെ വിചാരണ വേഗത്തിലാക്കാൻ വിചാരണ കോടതികളോട് സുപ്രീംകോടതി
ന്യൂഡല്‍ഹി: ഇന്ത്യയിൽ കോവിഡ്​ പരത്താൻ കാരണം ഡൽഹിയിലെ മർകസ് നിസാമുദ്ദീനിൽ നടന്ന സമ്മേളനമാണെന്ന് ആരോപിച്ച്‌ ജയിലിലടച്ച വിദേശികളായ തബ്​ലീഗ്​ ജമാഅത്ത്​ പ്രവര്‍ത്തകരുടെ വിചാരണ വേഗത്തിലാക്കാൻ സുപ്രീംകോടതി വിചാരണ കോടതികള്‍ക്ക്​ നിര്‍ദേശം നല്‍കി. ​ നിസാമുദ്ദീനിലെ തബ്​ലീഗ്​ ആസ്​ഥാനത്ത്​ വന്നതിന്​ വിദേശ പ്രതിനിധികളെ കരിമ്പട്ടികയില്‍പെടുത്തിയതിനെതിരെ തബ്​ലീഗ്​ പ്രവര്‍ത്തകര്‍ നല്‍കിയ ഹരജിയിലാണ്​ നിര്‍ദേശം. കേസ്​ 20ന്​ പരിഗണിക്കുന്നതിനായി സുപ്രീംകോടതി വീണ്ടും നീട്ടിവെച്ചു.

"ഇതുതന്നെ അവര്‍ക്ക്​ ഒരു ശിക്ഷയായിട്ടുണ്ട്, കുറ്റമുക്തരാക്കിയശേഷവും അവരെ സ്വന്തം നാടുകളിലേക്ക്​ തിരിച്ചുപോകാന്‍ അനുവദിക്കുന്നില്ല" ജസ്​റ്റിസ്​ എ.എം. ഖാന്‍വില്‍കര്‍ അധ്യക്ഷനായ ബെഞ്ച്​ ചൂണ്ടിക്കാട്ടി. വിചാരണ നേരത്തെയാക്കാന്‍ പട്​ന ഹൈകോടതിയെ സമീപിക്കാന്‍ ബിഹാര്‍ സര്‍ക്കാറിന്​ സുപ്രീംകോടതി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter