ഹമാസ് നേതാക്കളെ സ്വാഗതം ചെയ്ത് മലേഷ്യ

 

ഫലസ്ഥീനിലെ ഇസ്‌ലാമിക ചെറുത്തു നില്‍പ്പ് പ്രസ്ഥാനമായ ഹമാസ് നേതാക്കളെ സ്വാഗതം ചെയ്ത് മലേഷ്യ. ഹമാസ് നേതാക്കള്‍ രാജ്യം സന്ദര്‍ശിക്കുന്നത് കൊണ്ട് തങ്ങള്‍ക്ക് യാതൊരു പ്രശ്‌നവുമില്ലെന്ന്  മലേഷ്യന്‍ പോലീസ് ഇന്‍സ്‌പെക്ടര്‍  ജനറല്‍ ഖാലിദ അബൂബക്കര്‍ വ്യക്തമാക്കി.
ഹമാസ് നേതാവ് സാലഹ് അല്‍ അരൂരി ഇപ്പോള്‍ ക്വലാലംമ്പൂരില്‍ എത്തിയിട്ടുണ്ടെന്ന ഇസ്രയേലി റിപ്പോര്‍ട്ടുകള്‍ അദ്ദേഹം നിഷേധിച്ചു.
മലേഷ്യ സ്വതന്ത്ര്യ രാഷ്ട്രമാണ്, ഇവിടെ നിലവില്‍ യാതൊരു പ്രശ്‌നവുമില്ല, അവര്‍ സമാധാനപൂര്‍ണമായി രാജ്യം സന്ദര്‍ശിക്കുന്നത് കൊണ്ട് യാതൊരു തകരാരുമില്ലെന്നും മലേഷ്യന്‍ തലസ്ഥാനത്ത് സംഘടിപ്പിച്ച പ്രസ് കോണ്‍ഫറന്‍സില്‍ അദ്ദേഹം മാധ്യമങ്ങളോട് വിശദീകരണം നല്‍കി.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter