ഫലസ്ഥീന്‍ ഐക്യത്തിന് ഹമാസുമായി സഹകരിക്കേണ്ട സമയമാണിത്: ഫതഹ്

ഫലസ്ഥീന്‍ ഐക്യത്തിനും പുനസംഘടനക്കും ഹമാസുമായി സഹകരിക്കണ്ട സമയമാണിതെന്ന് ഫതഹ് കേന്ദ്ര കമ്മിറ്റി അംഗം മുഹമ്മദ് ഇഷ്തയെ പറഞ്ഞു.
"ഫലസ്ഥീന്‍ ഐക്യത്തിന് അറബികളുടെ പിന്തുണയുണ്ട്. ഫലസ്ഥീനികളുടെയും ഈജിപ്തിന്റെയും താത്പര്യവും അതിലുണ്ട്". അദ്ധേഹം പറഞ്ഞു.
എന്നാല്‍, ചില പ്രാദേശിക വിഷയങ്ങളാണ് ഹമാസ് ഏകീകരണത്തിന് വഴങ്ങാന്‍ കാരണമെന്ന് ഫതഹ് ഔദ്യോഗിക വൃത്തങ്ങള്‍ അവകാശവാദമുന്നയിച്ചു. ഹമാസ് ഗാസയുടെ ഭരണം ഫലസ്ഥീന്‍ ഭരണകൂടത്തെ ഏല്‍പിച്ചിരുന്നു. ഐക്യഫലസ്ഥീന്‍ ഭരണകൂട തലവന്‍ ഹമദല്ലയുടെ നേതതൃത്തത്തില്‍  ഗാസയുടെ ഉത്തരവാദിത്വമേറ്റടുക്കുന്നത് സംബന്ധിച്ച യോഗം തിങ്കളാഴ്ച ചേരും. പുനസംഘടന യോഗത്തില്‍ ഈജിപ്തില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കും.

 

Related Posts

Leave A Comment

ASK YOUR QUESTION

Voting Poll

Get Newsletter