ഡല്‍ഹി വംശഹത്യയുടെ പേരിൽ നിരപരാധികളെ വേട്ടയാടുന്നതിനെതിരെ  പോരാട്ടം തുടരുമെന്ന് മുസ്‌ലിം യൂത്ത് ലീഗ്
ന്യൂഡല്‍ഹി: പൗരത്വഭേദഗതി നിയമത്തിനെതിരെ സംഘ് പരിവാർ അക്രമികൾ അഴിച്ച് വിട്ട ഡല്‍ഹി വംശഹത്യയെക്കുറിച്ചുള്ള അന്വേഷണത്തിന്റെ മറവില്‍ നിരപരാധികളെ ജാമ്യം നല്‍കാതെ വേട്ടയാടുന്ന ഭരണകൂട ഗൂഢാലോചനക്കെതിരെ പോരാട്ടം തുടരുമെന്ന് വ്യക്തമാക്കി മുസ്‌ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി.

ഡൽഹി കലാപ കേസിൽ പങ്കുണ്ടെന്ന് ആരോപിച്ച് യു.എ.പി.എ ചുമത്തി ജയിലിലടക്കപ്പെട്ട ജാമിഅ മില്ലിയ്യ സര്‍വകാശാല വിദ്യാര്‍ഥി നേതാവ് മീരാന്‍ ഹൈദറിന്റെ ബന്ധുവും അഭിഭാഷകനുമായ മക്തൂബ് ആലവുമായി യൂത്ത് ലീഗ് ദേശീയ നേതാക്കള്‍ കൂടിക്കാഴ്ച നടത്തി. യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍, വൈസ് പ്രസിഡന്റ് അഡ്വ. വി.കെ ഫൈസല്‍ ബാബു, എക്‌സിക്യൂട്ടീവ് അംഗങ്ങളായ അഡ്വ. മര്‍സൂഖ് ബാഫഖി, ഷിബു മീരാന്‍ എന്നിവരാണ് മീരാന്‍ ഹൈദറിന്റെ അഭിഭാഷക സംഘവുമായി കൂടിക്കാഴ്ച നടത്തിയത്.

18,000 പേജ് വരുന്ന കുറ്റപത്രമാണ് മീരാന്‍ ഹൈദറിനെതിരേ ആദ്യം സമര്‍പ്പിച്ചിരുന്നത്. ഈ കുറ്റപത്രത്തില്‍ സാക്ഷികളെ തിരിച്ചറിയുന്ന ചില കാര്യങ്ങളുണ്ടെന്നതിനാല്‍ വീണ്ടും കുറ്റപത്രം സമര്‍പ്പിക്കാന്‍ അനുവാദം തേടിയിരിക്കുകയാണ് ഡല്‍ഹി പൊലിസ്. സാക്ഷികളുടെ പേരുകള്‍ പോലും പറയാതെ കെട്ടുകഥകള്‍ സാക്ഷിമൊഴികളാക്കി എഴുതിപ്പിടിപ്പിക്കുകയാണെന്നാണ് ആരോപണമുയരുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter