ഇറാൻ - സൗദിഅറേബ്യ യുദ്ധം ഗൾഫിനെ നശിപ്പിക്കും-ഇറാഖ് പ്രധാനമന്ത്രി
ബഗ്ദാദ്: യമനിലെ ഹൂതി വിമതർ ക്കെതിരെയുള്ള സൗദി സഖ്യസേനയുടെ ആക്രമണം വഴി മേഖലയിൽ ഇറാൻ-സൗദി അറേബ്യ യുദ്ധ ഭീഷണി മുഴങ്ങുന്നതിനിടെ വിഷയത്തിൽ പ്രതികരണവുമായി ഇറാഖ് രംഗത്തെത്തി. മറ്റൊരു യുദ്ധത്തിലേക്ക് മേഖല എടുത്തുചാടുന്നത് തടയുക എന്നത് എല്ലാവരുടേയും താല്‍പ്പര്യമാണെന്ന്. ഇറാഖ് പ്രധാനമന്ത്രി ആദില്‍ അബ്ദുല്‍ മെഹ്ദി.  കൂട്ടിച്ചേര്‍ത്തു. അല്‍ ജസീറയ്ക്കു നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സൗദി സന്ദര്‍ശിച്ച് സല്‍മാന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തി കഴിഞ്ഞ ദിവസമാണ് മെഹ്ദി ബഗ്ദാദില്‍ തിരിച്ചെത്തിയത്. എതിരാളികള്‍ക്ക് കനത്ത നാശം വിതയ്ക്കുന്ന ആവശ്യമായ വിനാശകാരിയായ ആയുധങ്ങള്‍ ആരുടേയും പക്കലില്ല. എന്നാല്‍ യുദ്ധം പ്രദേശമാകെ അരാജകത്വവും നാശവും വിതയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു മേഖലയില്‍ സമാധാനം കൈവരിക്കുന്നതിനു മുന്നോടിയായി യമനില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന സംഘര്‍ഷം പരിഹരിക്കേണ്ടതിന്റെ പ്രാധാന്യവും മെഹ്ദി ഊന്നിപ്പറഞ്ഞു. സുന്നി ഇനി ഭരണത്തിന് കീഴിലായിരുന്ന 1m അനിൽ ഇറാനിലെ പിന്തുണയോടെ വിമതർ തലസ്ഥാനം പിടിച്ചടക്കിയതോടെയാണ് സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യകക്ഷികൾ യുദ്ധം പ്രഖ്യാപിച്ചത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter