റോഹിങ്ക്യന്‍ പ്രശ്‌നം മനുഷ്യാവകാശങ്ങളില്‍ ഏറെ ഭയാനകമെന്ന് യു.എന്‍
റോഹിങ്ക്യന്‍ മുസ്‌ലിംകളുടെ പ്രതിസന്ധി ലോകത്തെ മനുഷ്യാവകാശങ്ങളില്‍ ഏറെ ഭയാനകം സൃഷ്ടിക്കുന്നതെന്ന് യു.എന്‍.
മ്യാന്മറിലെ റോഹിങ്ക്യന്‍ മുസ്‌ലിം പ്രശ്‌നത്തിലൂടെ ലോകത്ത് ഏറ്റവും കൂടുതല്‍ അഭയാര്‍ത്ഥികള്‍ വികസിച്ചുകൊണ്ടിരിക്കുകയാണെന്നും മനുഷ്യാവകാശങ്ങളില്‍ ഏറെ ഭയാനകമായ ഒന്നാണിതെന്നും ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ ആന്റണിയേ ഗ്വട്ടേഴ്‌സ് പറഞ്ഞു.
മ്യാന്മറിലെ അവസ്ഥകളെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന യു.എന്‍ രക്ഷസമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ധേഹം.
റോഹിങ്ക്യകള്‍ നേരിടുന്ന പ്രതിസന്ധികള്‍ കാരണമായി ഇത് വരെ ലക്ഷക്കണക്കിന് പേര്‍ ബംഗ്ലാദേശിലേക്ക് പലായനം ചെയ്‌തെന്നും റോഹിങ്ക്യന്‍ ജനതയുടെ സുരക്ഷിതത്തിന് വേണ്ട കാര്യങ്ങള്‍ നാം ചെയ്ത് കൊടുക്കണമെന്നും റോഹിങ്ക്യന്‍ ഏജന്‍സികള്‍ക്ക് മുമ്പില്‍ ഗ്വട്ടേഴ്‌സ് വിശദീകരിച്ചു.
റാകൈന്‍ പ്രദേശത്തെ റോഹിങ്ക്യന്‍ മുസ്‌ലിംകളുടെ വീടുകള്‍ തീവെക്കുന്ന സാറ്റലൈറ്റ് ദൃശ്യം കഴിഞ്ഞ ദിവസം മനുഷ്യാവകാശ സംഘടനകള്‍ പുറത്ത് വിട്ടിരുന്നു.
റാകൈന്‍ പ്രദേശത്തെ റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ക്ക് പൗരത്വം നല്‍കണമെന്നും അതിലൂടെ മാത്രമേ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ സാധിക്കുകയുള്ളൂവെന്നും ഗ്വട്ടേഴ്‌സ് പറഞ്ഞു.