മാന്യന്മാരുടെ സൽകാരത്തിൽ നായകൾക്കും വേണം വിഹിതം
- അബ്ദുല്‍ ജലീല്‍ഹുദവി ബാലയില്‍
- Oct 2, 2020 - 10:41
- Updated: Oct 2, 2020 - 10:41
(സൂഫീ കഥ - 47)
യഹ്‍യാ ബ്നു മുആദ് അർറാസി (റ) റയ്യിൽ നിന്ന് നൈസാബൂരിലേക്ക് വന്നപ്പോൾ, ബലഖിൽ താമസിക്കാമെന്നു വെച്ചു. അഹ്മദ് ബ്നു ഖദ്റവൈഹി അദ്ദേഹത്തെ വീട്ടിലേക്ക് ക്ഷണിക്കാനാഗ്രഹിച്ചു. യഹ്‍യയെ ക്ഷണിക്കുമ്പോൾ ഒരുക്കേണ്ട വിഭവങ്ങളെ കുറിച്ച് അഹ്‍മദ് ഭാര്യ ഫാഥിമയുമായി കൂടിയാലോചിച്ചു. ഫാഥിമ പറഞ്ഞു: "നമുക്ക് ധാരാളം പശുക്കളും ആടുകളും മസാലകളും മറ്റും ആവശ്യമാണ്. പിന്നെ ദീപാലങ്കാരങ്ങളും സുഗന്ധങ്ങളും നല്ല നിലക്കു തന്നെയുണ്ടാവണം. ഇതിനെല്ലാം പുറമേ ഒരു ഇരുപത് കഴുതകളെ കൂടി അറവ് നടത്തണം."
"അതല്ല ഈ കഴുതകളെന്തിനാണ്?" അഹ്‍മദ് ചോദിച്ചു.
ഫാഫിമ: "മാന്യനായ ഒരാളെ മാന്യാനായ മറ്റൊരാളുടെ വീട്ടിൽ സൽക്കരിക്കുമ്പോൾ ആ വിവരം നാട്ടിലെ നായകൾ കൂടിയൊന്നറിയട്ടെ"
kashf 333
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
ഈ റമദാനിൽ നിങ്ങൾ ഉദ്ദേശിച്ചത് പോലെ ഖുർആൻ പാരായണവും മറ്റു ഇബാദത്തുകളും ചെയ്യാൻ നിങ്ങൾ എന്ത് വഴിയാണ് സ്വീകരിക്കുന്നത് .
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment