സുമുഖനായ ക്രിസ്ത്യാനി

(സൂഫീ കഥ - 16)

ബഗ്ദാദിലെ ബാബുത്ത്വാഖ് എന്ന പ്രദേശത്ത് വെച്ച് ജുനൈദ് (റ) ഒരു ക്രിസ്ത്യാനിയെ കാണാനിടയായി. വളരെ സുമുഖനായിരുന്നു ആ ക്രിസ്ത്യാനി. ഇയാളെ കണ്ട മാത്രയിൽ ജുനൈദെന്നവർ ദുആ ചെയ്തു:

“ഇത് വളരെ നല്ലൊരു പടപ്പാണല്ലോ. ഇദ്ദേഹത്തെ എനിക്ക് ശിഷ്യനായി കീഴ്പ്പെടുത്തി തരണേ.”

കുറച്ചു കഴിഞ്ഞപ്പോഴുണ്ട് ആ ക്രിസ്ത്യാനി ശൈഖ് ജുനൈദിന്‍റെ അടുത്തേക്ക് വരുന്നു. എന്നിട്ടയാൾ പറഞ്ഞു:

“എനിക്ക് ശഹാദത്ത് കലിമ (സത്യമതത്തിലേക്ക് കടന്നുവരാനുള്ള സാക്ഷ്യ വാചകം) ചൊല്ലി തരുവീൻ.”

ശൈഖ് ജുനൈദ് അദ്ദേഹത്തിനു സാക്ഷ്യവചനം ചൊല്ലികൊടുത്തു. അദ്ദേഹം ഇസ്‍ലാം ആശ്ലേഷിച്ചു. അല്ലാഹുവിന്‍റെ അടുത്ത ദാസന്മാരായ ഔലിയാക്കളിലൊരാളായി മാറി.

(കശ്ഫ് - 254)

Related Posts

Leave A Comment

ASK YOUR QUESTION

Voting Poll

Get Newsletter