ബാബരി മസ്ജിദ് തകർത്ത കേസ് വിധിയിൽ രൂക്ഷ വിമർശവുമായി മുൻ സുപ്രീംകോടതി ജഡ്ജ്
ന്യൂഡൽഹി: ബാബരി മസ്ജിദ് തകർത്ത കേസിൽ മുതിർന്ന ബിജെപി നേതാക്കൾ അടക്കമുള്ള മുഴുവൻ പ്രതികളെയും വെറുതെ വിട്ട ലക്നോവിലെ പ്രത്യേക സിബിഐ കോടതി വിധിക്കെതിരെ പ്രതികരണവുമായി സുപ്രീം കോടതി മുൻ ജഡ്ജ് ജസ്റ്റിസ് എ.കെ ഗാംഗുലി രംഗത്തെത്തി. നീതിയുടെ ശബ്ദം നിലച്ചുവെന്നും തലയിലെഴുത്ത് കാരണം നീതി കേഴുന്നുവെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. രവീന്ദ്രനാഥ ടാഗോറിന്റെ കവിതാഭാഗം ഉദ്ധരിച്ചായിരുന്നു വിഷയത്തിൽ ഒരു ദേശീയ മാധ്യമത്തോട് അദ്ദേഹം പ്രതികരണം നടത്തിയത്.

വിധിയിൽ തനിക്ക് അങ്ങേയറ്റത്തെ വിഷമമുണ്ടെന്ന് ജസ്റ്റിസ് ഗാംഗുലി പറഞ്ഞു. വിധിയെ കുറിച്ച് പറയാൻ തനിക്ക് വാക്കുകളില്ലെന്ന് പറഞ്ഞ അദ്ദേഹം നീതി കേഴുന്നുവെന്ന കവിതാ ഭാഗം ചൊല്ലിയ ശേഷം ഇതിലപ്പുറം ഞാൻ വേറെ എന്ത് പറയാനാണെന്ന് ചോദിക്കുകയും ചെയ്തു. ഇത്തരം ഒരു വിധി പ്രതീക്ഷിച്ചതാകാമെന്ന് പറഞ്ഞ അദ്ദേഹം തനിക്ക് ഒന്നും മനസ്സിലാകുന്നില്ലെന്നും കൂട്ടിച്ചേർത്തു. ബാബരി മസ്ജിദ് തകർത്ത സംഭവം രാജ്യത്തിന് തീരാ കളങ്കമായെന്നും ക്രിമിനൽ കുറ്റമാണെന്നും 1994 ൽ തന്നെ സുപ്രീം കോടതി പറഞ്ഞിട്ടുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter