സുദാൻ സര്‍ക്കാരും വിമതരും സമാധാന കരാറിൽ ഒപ്പിടുന്നു
സുദാൻ സര്‍ക്കാരും വിമതരും സമാധാന കരാറിൽ ഒപ്പിടുന്നു ഖാര്‍തൂം: ആഫ്രിക്കൻ രാജ്യമായ സുഡാനിൽ പതിറ്റാണ്ടുകൾ നീണ്ട അഭ്യന്തര യുദ്ധം അവസാനിക്കുന്നു. സമാധാനം പുനസ്ഥാപിക്കുന്നതിനായി സുദാന്‍ സര്‍ക്കാരും വിമതരും സമാധാന കരാറിൽ ഒപ്പിടുന്നു. സുദാനിൽ ദീര്‍ഘകാലം ഭരണം നടത്തിയിരുന്ന മുൻ പ്രസിഡന്റ് ഉമര്‍ ഹസൻ അല്‍ ബഷീറിനെ കഴിഞ്ഞ വര്‍ഷം നീക്കം ചെയ്തതിനു ശേഷം അധികാരത്തിലേറിയ ട്രാൻസിഷൻ ഗവൺമെന്റ് നടത്തിയ കുത്സിത ശ്രമങ്ങള്‍ക്കൊടുവിലാണ് സമാധാന കരാര്‍ യാഥാര്‍ഥ്യമാകുന്നത്. മുമ്പ് സുഡാന്റെ ഭാഗമായിരുന്ന പിന്നീട് മറ്റൊരു രാജ്യമായി മാറിയ ദക്ഷിണ സുഡാന്റെ തലസ്ഥാനമായ ജൂബയില്‍ ശനിയാഴ്ച ഇരുരാജ്യങ്ങളും കരാര്‍ ഒപ്പിടും.

'ഇതൊരു ചരിത്ര ദിനമാണ്. കരാര്‍ യാഥാര്‍ഥ്യമാകുന്നതോടെ പോരാട്ടം എന്നെന്നേക്കുമായി അവസാനിപ്പിക്കുകയും വികസനത്തിന് വഴിയൊരുക്കുകയും ചെയ്യുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു, 'സുദാന്‍ സമാധാന കമ്മീഷന്‍ ചെയര്‍മാന്‍ സുലൈമാന്‍ അല്‍ഡാബിലോ എഎഫ്പി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഡാര്‍ഫര്‍, ബ്ലൂ നൈല്‍, സതേണ്‍ കോര്‍ഡോഫാന്‍ മേഖലകളില്‍ നിന്നുള്ള വിമത ഗ്രൂപ്പുകളുടെ സഖ്യമായ സുഡാന്‍ റെവല്യൂഷണറി ഫ്രണ്ട് (എസ്‌ആര്‍എഫ്) ആയിരുന്നു സർക്കാർ സേനയുമായി നിരന്തര പോരാട്ടത്തിലേർപ്പെട്ടിരുന്നത്. കരാർ ഒപ്പിട്ട എസ്‌ആര്‍എഫ്ശാശ്വത കരാറിലൂടെ ശാശ്വത സമാധാനം സാധിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.

കഴിഞ്ഞ 30 വര്‍ഷമായി സുദാനില്‍ ഭരണം നടത്തിയിരുന്ന അല്‍ബഷീറിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരും വിമതരും തമ്മിലുണ്ടായ ഏറ്റുമുട്ടലുകളില്‍ ലക്ഷക്കണക്കിനു പേരാണ് കൊല്ലപ്പെട്ടത്. 2003 മുതല്‍ ഡാര്‍ഫറില്‍ മാത്രം വിവിധ ഏറ്റമുട്ടലുകളിലായി 300,000 പേര്‍ മരിക്കുകയും 25 ദശലക്ഷം പേര്‍ നാടുവിടുകയും ചെയ്തുവെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ വ്യക്തമാക്കുന്നത്. പറയുന്നത്. സമാധാന കരാറിനു ശേഷം എസ്‌ആര്‍എഫ് പോരാളികളെ സര്‍ക്കാര്‍ സേനയുടെ ഭാഗമാക്കാനും തീരുമാനമുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter