കശ്മീരിലെ ഇന്ത്യന്‍ നടപടി അംഗീകരിക്കാനാവില്ല- യു.എസ് പ്രസിഡണ്ട് സ്ഥാനാർഥി
  ഹൂസ്റ്റൺ: കശ്മീര്‍ വിഷയത്തിൽ ആശങ്കയറിയിച്ച് യുഎസ് സെനറ്ററും 2020 ലെ ഡെമോക്രാറ്റിക് പ്രസിഡണ്ട് സ്ഥാനാർഥിയുമായ ബേണി സാൻഡേഴ്സ്. ഇസ്ലാമിക് സൊസൈറ്റി ഓഫ് നോർത്ത് അമേരിക്ക (ഐ.എസ്.എന്‍.എ) സംഘടിപ്പിച്ച ഒരു യോഗത്തിലാണ് അദ്ദേഹം കശ്മീരിലെ സ്ഥിതിഗതികളിൽ തന്‍റെ ആശങ്ക അറിയിച്ചത്. കശ്മീര്‍ പ്രശ്നം അവസാനിപ്പിക്കാനായി യുഎൻ ഇടപെടൽ ഉണ്ടാകണമെന്നും ഇതിനായി അമേരിക്കൻ സര്‍ക്കാര്‍ ശബ്ദമുയര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യയുടെ നടപടി അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര മനുഷ്യാവകാശ നിയമത്തിന്‍റെ പിന്തുണയോടെ യുഎസ് സര്‍ക്കാര്‍ ഇതിനെതിരെ ശബ്ദമുയര്‍ത്തണമെന്നും കശ്മീരി ജനതയുടെ ആഗ്രഹം നിറവേറ്റാനായി ഐക്യരാഷ്ട്ര സഭയുടെ പിന്തുണയോടെ സമാധാനപരമായ പരിഹാരമുണ്ടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ യുഎസ് പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാൻ ബേണി സാൻഡേഴ്സ് ഹിലരി ക്ലിന്‍റണെതിരെ രംഗത്തു വന്നിരുന്നു. എന്നാൽ ഇടതുപക്ഷ അനുഭാവിയായ ബേണി സാൻഡേഴ്സിന് പാര്‍ട്ടി തെരഞ്ഞെടുപ്പിൽ വിജയിക്കാനായില്ല.  കശ്മീരിൽ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണം ഉടൻ നീക്കണന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter