ഡോ, കഫീല്‍ ഖാന്‍ ജയിൽമോചിതനായി
മഥുര: മാസങ്ങള്‍ നീണ്ട ജയില്‍വാസത്തിനൊടുവില്‍ അലഹബാദ് ഹൈക്കോടതി വിധിയെ തുടര്‍ന്ന് ഉത്തർപ്രദേശ് സർക്കാരിന്റെ കണ്ണിലെ കരടായി മാറിയ ഡോ, കഫീല്‍ ഖാന്‍ ജയിൽമോചിതനായി. ഇന്നലെ അര്‍ധ രാത്രിയാണ് അദ്ദേഹത്തെ മോചിപ്പിച്ചത്. ജയിലിൽ നിന്ന് പുറത്തിറങ്ങിയ അദ്ദേഹം തനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ച രാജ്യത്തെ 138 കോടി ജനങ്ങള്‍ക്ക് നന്ദി പറഞ്ഞു.

'ഒന്നാമതായി എനിക്കു വേണ്ടി പ്രാര്‍ത്ഥിച്ചവരോട് നന്ദി പറയുന്നു.രണ്ടാമതായി നീതിന്യായ കോടതിയോട്. എന്റെ പ്രസംഗത്തില്‍ അക്രമത്തിനുള്ള ആഹ്വാനമല്ല രാജ്യത്തിന്റെ ഐക്യത്തിനുള്ള ആഹ്വാനമാണെന്നുള്‍പെടെ നിരീക്ഷിച്ച ഏറ്റവും മുകച്ച വിധി പ്രഖ്യാപനമാണ് കോടതി നടത്തിയത്. പിന്നെ പൊലിസിനാണ് നന്ദി പറയുന്നത്. മുംബൈയില്‍ നിന്ന് മഥുരയിലേക്ക് കൊണ്ടു വരുന്നതിനിടെ വ്യാജ ഏറ്റുമുട്ടല്‍ നടത്തി എന്നെ കൊല്ലാതിരുന്നതിന്. എന്നെ ജീവിക്കാന്‍ അനുവദിച്ചതിന്'"- ജയില്‍ മോചനത്തിന് ആരോടെങ്കിലും നന്ദി പറയാനുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനാണ് അദ്ദേഹം ഇങ്ങനെ മറുപടി പറഞ്ഞത്.

"ഏഴുമാസത്തെ ജയില്‍ വാസം തീര്‍ത്തും ദുസ്സഹമായിരുന്നു. തന്നെ അത്രമേല്‍ തളര്‍ത്തുന്ന വിധത്തിലുള്ളതായിരുന്നു ചോദ്യം ചെയ്യല്‍. ആദ്യത്തെ അഞ്ചുനാള്‍ എന്റെ ജീവിതത്തിലെ ഏറ്റവും മോശം ദിനങ്ങള്‍. കൊറോണ വൈറസ് ഞാന്‍ കണ്ടു പിടിച്ചതാണോ എന്നു വരെ ചോദിച്ചു". കഫീൽ ഖാൻ വികാരാധീനനായി. ഭക്ഷണവും എന്തിനേറെ വെള്ളം പോലും തരാതെ ഈ ഏഴു മാസം അവര്‍ തന്നെ പീഢിപ്പിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. ഏഴുമാസം മാസങ്ങള്‍ പ്രയമുള്ള കുഞ്ഞുള്‍പെടെ തന്റെ കുടുംബത്തെ പിരിഞ്ഞിരിക്കേണ്ടി വന്ന ദുഃഖവും അദ്ദേഹം പങ്കുവെച്ചു.

"ഭരിക്കുന്നവരുടെ ധര്‍മം നിര്‍വ്വഹിക്കുയല്ല, വെറുതെ മര്‍ക്കട മുഷ്ടി കാണിച്ചിരിക്കുകയാണ് യു.പി സര്‍ക്കാര്‍. ഇനി അടുത്ത കേസ് കെട്ടച്ചമച്ച് തന്നെ അകത്തിടാനാവും യു.പി സര്‍ക്കാറിന്റെ ശ്രമം". അദ്ദേഹം ചൂണ്ടിക്കാട്ടി. രണ്ടു ദിവസങ്ങൾക്കു മുമ്പാണ് അലഹബാദ് ഹൈക്കോടതി അദ്ദേഹത്തെ മോചിപ്പിക്കണമെന്ന് ഉത്തരവിറക്കിയത് "കഫീല്‍ ഖാന്‍ നടത്തിയ പ്രസംഗം വിദ്വേഷമോ കലാപമോ പ്രചരിപ്പിക്കുന്നതായിരുന്നില്ല, മറിച്ച്‌ ദേശീയ സമഗ്രതക്കും പൗരന്മാര്‍ക്കിടയിലെ ഐക്യത്തിനുമുള്ള ആഹ്വാനമായിരുന്നു"- കഫീല്‍ ഖാന് ജാമ്യം അനുവദിച്ച്‌ കോടതി പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter