ഇന്ത്യന്‍ ജനാധിപത്യത്തിന് നേരെയുള്ള നാണംകെട്ട ആക്രമണമാണ്  ഫേസ് ബുക്ക് നടത്തുന്നതെന്ന് രാഹുൽ ഗാന്ധി
ന്യൂഡല്‍ഹി: ബി.ജെ.പി നേതാക്കളുടെ വിദ്വേഷ പ്രചരണങ്ങൾക്ക് ഫേസ്ബുക്കിലെ ഇന്ത്യൻ ഉദ്യോഗസ്ഥർ മൗനാനുവാദം നൽകുന്നുവെന്ന് അന്ന് ശക്തമായ വിമർശനം വരുന്നതിനിടെ വിഷയത്തിൽ പ്രതികരണവുമായി കോൺഗ്രസ് എംപി രാഹുൽ ഗാന്ധി രംഗത്തെത്തി. ഇന്ത്യന്‍ ജനാധിപത്യത്തിന് നേരെയുള്ള നാണംകെട്ട ആക്രമണമാണ് ഫേസ് ബുക്കും വാട്‌സ് ആപ്പും നടത്തുന്നതെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

'ഇന്ത്യയുടെ ജനാധിപത്യത്തിനും സാമൂഹിക ഐക്യത്തിനും നേരെയുള്ള ഫേസ്ബുക്കിന്റെയും വാട്‌സ് ആപ്പിന്റെയും നാണംകെട്ട ആക്രമണത്തെ അന്താരാഷ്ട്ര മാധ്യമങ്ങള്‍ പൂര്‍ണ്ണമായും തുറന്നുകാട്ടിയിരിക്കുന്നു. ഒരു വിദേശ കമ്പനി പോയിട്ട് പുറത്തുനിന്നുള്ള ഒരാളെപ്പോലും നമ്മുടെ രാജ്യത്തിന്റെ വിഷയങ്ങളില്‍ ഇടപെടാന്‍ അനുവദിക്കരുത്. സംഭവത്തെക്കുറിച്ച്‌ ഉടനടി അന്വേഷിക്കുകയും കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ ശിക്ഷിക്കുകയും വേണം' രാഹുല്‍ ആവശ്യപ്പെട്ടു.

അസം ബി.ജെ.പി നേതാവിന്റെ വിദ്വേഷ പ്രസംഗങ്ങളെ ഫേസ്ബുക്ക് സംരക്ഷിച്ചുവെന്ന ടൈം മാഗസിന്‍ തെളിവുകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് രാഹുല്‍ രംഗത്തെത്തിയിരിക്കുന്നത്. ഇക്കാര്യം കാണിച്ച് വന്ന ലേഖനവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ഒരു കൗമാരക്കാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതിയായ മുസ്‌ലിമായൊരു വ്യക്തിയെക്കുറിച്ചായിരുന്നു അസം ബി.ജെ.പി നേതാവ് ശിലാദിത്യ ഫേസ്ബുക്കിൽ പോസ്റ്റുമായി രംഗത്തെത്തിയത്. 'നമ്മുടെ അമ്മപെങ്ങന്മാരെ ബംഗ്ലാദേശി മുസ്‌ലിംകള്‍ ലക്ഷ്യം വയ്ക്കുന്നത് ഇങ്ങനെയാണ്'. വംശീയ വേർതിരിവുകൾ സൃഷ്ടിക്കുന്ന ഈ പോസ്റ്റിനെ സമൂഹ മാധ്യമങ്ങൾ അടക്കം വൻ പ്രതിഷേധമാണ് ഉയർന്നുവരുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter