ലിബറല്‍ വരേണ്യതക്കെതിരെ ഈദ് നജ്മല്‍ സംഘടിപ്പിച്ച് പിറ്റ്‌സ
മരണാനന്തര അവകാശം പോലും നിഷേധിക്കപ്പെട്ട നജ്മല്‍ ബാബുവിന്റൈ ഓര്‍മ്മകളും അവകാശങ്ങെളെകുറിച്ചും പരിപാടി സംഘടിപ്പിച്ച് പിറ്റ്‌സ. പ്ലാറ്റ് ഫോം ഫോര്‍ ഇന്നവേറ്റീവ് തോട്ട്‌സ് ആന്‍ഡ് സോഷ്യല്‍ ആക്ഷന്‍ (പിറ്റ്‌സ) എന്ന് സ്വതന്ത്ര്യ സംഘടനയായിരുന്നു പരിപാടിയുടെ സംഘാടകര്‍.
ലിബറല്‍ വരേണ്യത തുലയട്ടെ എന്ന പ്രമേയത്തില്‍ ലിബറല്‍ യുക്തിവാദക്കാരുടെ കാപട്യത്തിനെതിരെയും ഇടതു പൊതുബോധത്തിന്റെ ഹിംസാത്മകമായ മൗനത്തിനെതിരെയും സോഷ്യല്‍ മീഡിയയായ ഫൈസ്ബുക്കിലൂടെ ഓണ്‍ലൈന്‍ ഇവന്റായാണ് പരിപാടി സംഘടിപ്പിച്ചത്.ഒക്ടോബര്‍ 10ന് ബുധന്‍ വെകീട്ട് 4 മണിക്ക് കൊടുങ്ങല്ലൂര്‍ മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ നജ്മല്‍ ബാബുവിന്റെ സുഹൃത്തുക്കള്‍ എന്ന അവകാശപ്പെടുന്ന ഇടതുയുക്തി ലിബറല്‍വാദികള്‍ ജോയോര്‍മ്മ പ്പെരുന്നാള്‍ എന്ന പ്രമേയത്തില്‍ പരിപാടി സംഘടിപ്പിക്കവെ അന്നേദിവസം നജ്മല്‍ ബാബുവിനെ നജ്മല്‍ ബാബു എന്ന് തന്നെ വിളിക്കാം എന്ന് ഓര്‍മ്മിച്ച് ഓണ്‍ലൈനില്‍ പരിപാടി സംഘടിപ്പിച്ചത്.എന്‍.എസ് മാധവന്‍, എം.എബേബി, പ്രൊഫ.ബി രാജീവന്‍,പ്രൊഫ.കെ.ജി ശങ്കരപ്പിള്ള, എം.എന്‍ കാരശ്ശേരി,സുനില്‍ പി.ഇളയിടം, ദിലീപ് രാജ്, കെ.വേണു,കെ.എന്‍ രാമചന്ദ്രന്‍,കെ.അജിത,സാറാ ജോസഫ്,ബാലചന്ദ്രന്‍ ചുള്ളിക്കാട്, എം.എന്‍പിയേഴ്‌സണ്‍,കെ.ഇ.എന്‍ കുഞ്ഞഹമ്മദ്, പി.എന്‍ ഗോപീകൃഷണന്‍ തുടങ്ങിയ ഇടതുപക്ഷ സഹയാത്രികരായിരുന്നു ജോയോര്‍മ്മപ്പെരുന്നാളില്‍ ലിബറല്‍ വരേണ്യതയോട് ചേര്‍ന്ന് നിന്ന് പരിപാടിയില്‍ പങ്കെടുത്തത്.
എന്നാല്‍ അന്നേദിവസം ഓണ്‍ലൈനില്‍ ലിബറല്‍ വരേണ്യതക്കെതിരെ പിറ്റ്‌സ സംഘടിപ്പിച്ച ഈദ് നജമല്‍ ഏറെ ശ്രദ്ധേയമായി.രാഷ്ട്രീയ സാമൂഹ, അക്കാദമിക രംഗങ്ങളിലെ പല പ്രമുഖരും ഓണ്‍ലൈനില്‍ ലിബറല്‍ വരേണ്യതക്കെതിരെയുള്ള പ്രതികരണവും നജ്മല്‍ ബാബുവിന്റെ അവകാശങ്ങളെയും ഓര്‍മ്മകളെയും കുറിച്ച് സംസാരിച്ചു. ഓണ്‍ലൈന്‍ ഇവന്റില്‍ അനൂപ് വി.ആര്‍, ഡോ.എം.ബി മനോജ്,ഡോ.എസ്.മാധവന്‍,ഒ അബ്ദുല്ല,ശ്രീജിത്ത് ദിവാകരന്‍,,,കമല്‍ സി.നജ്മല്‍, ഡോ.ഉമര്‍ തറമ്മേല്‍,അനൂപ് കുമാരന്‍, ഡോ.സുബൈര്‍ ഹുദവി,ഷിബി പീറ്റര്‍,ബഷീര്‍ ഫൈസി ദേശമംഗലം, പ്രശാന്ത് സുബ്രമണ്യന്‍,മൃദുല ഭവാനി, ശ്രീകാന്ത് ശിവകാസന്‍,പി.കെ ജാസ്മിന്‍, മിന ഫര്‍ഹാന, ടി.ടി ശ്രീകുമാര്‍ എസ് അജിത് കുമാര്‍,കെ.വി.എം മുഹമ്മദ് ഫഹീം, സുഫ്യാന്‍ അബ്ദുല്‍ സത്താര്‍, സമീര്‍ ബിന്‍സി, എം ലുഖ്മാന്‍, ഇഹ്‌സാനുല്‍ ഇഹ്തിശാം, കെ.ഉബൈദുല്ല, ഷജീര്‍ സുലൈമാന്‍, എന്‍.എസ് അബ്ദുല്‍ ഹമീദ്, സുധീപ്, അഫ്‌സഹ്, ജാസ്മിന്‍ പികെ. ഡോ.വി ഹിക്മത്തുല്ല, തുടങ്ങിയവര്‍ പങ്കെടുത്തു.
Leave A Comment