കൊറോണയെ മതന്യൂനപക്ഷങ്ങളുടെ തലയിൽ കെട്ടിവെക്കുന്നതിനെതിരെ യുഎസ് അന്താരാഷ്ട്ര മത സ്വാതന്ത്ര്യ സമിതി
വാഷിംഗ്ടൺ: ഇന്ത്യയിൽ കൊറോണ വൈറസ് വ്യാപിക്കാൻ കാരണം മുസ്‌ലിംകളാണെന്ന പ്രചരണത്തിനെതിരെ ശക്തമായ വിമർശനവുമായി യുഎസ് അന്താരാഷ്ട്ര മത സ്വാതന്ത്ര്യ സമിതിയി അംബാസഡർ സാം ബ്രോൺബാക്ക് രംഗത്തെത്തി. മത ന്യൂനപക്ഷങ്ങളാണ് കൊറോണ വ്യാപനത്തിന് പിന്നിലെന്ന് പ്രചരിപ്പിക്കുന്നത് തീർത്തും അവാസ്തവമാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം, അത്തരം നടപടികളിൽ നിന്ന് അന്താരാഷ്ട്ര രാജ്യങ്ങൾ പിന്തിരിയണമെന്നും ആവശ്യപ്പെട്ടു.

അതേ സമയം കൊറോണ വൈറസിനെ പ്രതിരോധിക്കാൻ സാമൂഹിക അകലം പാലിക്കുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കാൻ അദ്ദേഹം മതന്യൂനപക്ഷങ്ങളോട് ആഹ്വാനം ചെയ്തു.

കൊറോണ വ്യാപനം തടയുന്നതിന് മതന്യൂനപക്ഷ തടവുകാരെ മോചിപ്പിക്കുവാൻ ലോക രാജ്യങ്ങൾ വിശിഷ്യാ ഇന്ത്യയും ചൈനയും തയ്യാറാവണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. മതന്യൂനപക്ഷങ്ങളാണ് കൊറോണ വ്യാപനത്തിന് കാരണമെന്ന പ്രചാരണം പല രാജ്യങ്ങളിലും നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അവ തടയാനുള്ള നടപടികൾ അതത് രാജ്യങ്ങൾ സ്വീകരിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

കൊറോണ വ്യാപനം പോലുള്ള അപകടകരമായ സാഹചര്യത്തിൽ മതന്യൂനപക്ഷങ്ങളെ വിശ്വാസത്തിലെടുത്ത് പ്രവർത്തിക്കണമെന്നും അദ്ദേഹം ലോകരാജ്യങ്ങളോട് അഭ്യർത്ഥിച്ചു. അതേസമയം ഇന്ത്യയിൽ തബ് ലീഗ് പ്രവർത്തകർക്കെതിരെ നടക്കുന്ന പ്രചരണത്തെ കുറിച്ച് ചോദിച്ചപ്പോൾ ഇന്ത്യൻ അധികൃതരുമായി വിഷയം സംസാരിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ചൈനയിലെ സിംജിയാങ്ങിൽ ചൈന തടവിലാക്കിയ മുസ്‌ലിം ന്യൂനപക്ഷങ്ങളെ കുറിച്ചും ടിബറ്റിലെ ബുദ്ധമതക്കാരെ കുറിച്ചും ക്രിസ്ത്യൻ മതവിശ്വാസികളെ കുറിച്ചും അദ്ദേഹം പരാമർശിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter