സുന്നികള്‍ ആദര്‍ശത്തിന് മുന്‍ഗണന നല്‍കണം; ജിഫ്രിതങ്ങള്‍

ആദര്‍ശത്തിനാണ് സുന്നികള്‍ മുന്‍തൂക്കം നല്‍കേണ്ടതെന്നും ഇസ്‌ലാമിനെ അതിന്റെ തനത് രൂപത്തില്‍ കാത്ത് സൂക്ഷിക്കുന്നതിനാണ് സമസ്ത നിലവില്‍ വന്നതെന്നും സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങള്‍.

എസ്.വൈ.എസ് സംസ്ഥാന കമ്മറ്റി സംഘടിപ്പിച്ച സുന്നി ആദര്‍ശസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.
ഖുര്‍ആനും സുന്നത്തും മാത്രം മാനദണ്ഡമാക്കി മതം പഠിക്കാനാകില്ല, ഖുര്‍ആന്‍ പ്രവാചന്‍ വ്യാഖ്യാനിച്ചു തന്നതു പോലെ പ്രവാചകചര്യ അനുചരന്മാരായ വിശുദ്ധര്‍ വിശദീകരിച്ചു തന്നിട്ടുണ്ട്.
സച്ചരിതരുടെ പാത പിന്‍പറ്റുകയാണ് യഥാര്‍ത്ഥ മതം പഠിക്കാനുള്ള പോംവഴിയെന്ന് വിശുദ്ധ ഖുര്‍ആനും വിശദീകരിച്ചിട്ടുണ്ട്.സച്ചരിതരായ വിശുദ്ധര്‍ പഠിപ്പിച്ച മതം സംരക്ഷിക്കുകയാണ് സമസ്തയുടെ ലക്ഷ്യം.
പ്രവാചകര്‍ക്ക് ശേഷം മതത്തില്‍ കൂട്ടിക്കലര്‍ത്തലുകള്‍ നടത്താനുള്ള ശ്രമങ്ങളുണ്ടായപ്പോള്‍ അക്കാലത്തെ പണ്ഡിത മഹത്തുക്കളുംഅതിനെ എതിര്‍ത്തു തോല്‍പിച്ചു.
ഓരോ കാലഘട്ടത്തിലും മതത്തില്‍ ഇത്തരം പുരോഗമനവാദങ്ങള്‍ ചിലര്‍ ഉയര്‍ത്തിയെങ്കിലും അതെല്ലാം പരാജയപ്പെട്ടതാണ് ചരിത്രം.
ഇസ്‌ലാമിക ശരീഅത്തില്‍ ഏതെങ്കിലും കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തുകയോ പുരോഗമനവാദം ഉന്നയിക്കുകയോ ചെയ്യുന്നവരെ സമസ്ത ശക്തമായി എതിര്‍ക്കുമെന്ന് തങ്ങള്‍ പറഞ്ഞു.
മുജാഹിദ് പ്രസ്ഥാനം പലപ്പോഴും സുന്നികളെ മുശ്രിക്കുകള്‍ എന്നാണ് പ്രചരിപ്പിക്കുന്നത് അതാണ് അവരെ എതിര്‍ക്കാന്‍ കാരണം. മുജാഹിദ് ഉള്‍പ്പെടെ സമാനമായ എല്ലാ പുത്തന്‍ പ്രസ്ഥാനക്കാരെയും സമസ്ത എതിര്‍ക്കുമെന്നും ജിഫ്രി തങ്ങള്‍ വ്യക്തമാക്കി.
സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി അധ്യക്ഷനായി. സമസ്ത ജന.സെക്രട്ടറി കെ.ആലിക്കുട്ടി മുസ് ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി.
വ്യത്യസ്ത വിഷയങ്ങളിലായി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടോര്‍, മുസ്തഫ അശ്‌റഫി കക്കുപ്പടി, അലവി ദാരിമി കുഴിമണ്ണ, എം.ടി അബൂബക്കര്‍ ദാരിമി എന്നിവര്‍ ക്ലാസെടുത്തു.
നാസര്‍ ഫൈസികൂടത്തായി സ്വാഗതവും അലവിഫൈസി കുളപ്പറമ്പ് നന്ദിയും പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter