മത നിയമങ്ങളില്‍ രാഷ്ട്രീയക്കാര്‍ അഭിപ്രായം പറയേണ്ട: ജിഫ്‌രി തങ്ങള്‍

മുസ്‌ലിം സ്ത്രീയുടെ പള്ളി പ്രവേശവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ നേതാക്കള്‍ പ്രസ്താവന നടത്തുന്നത് ശരിയല്ലെന്നും മത നിയമങ്ങള്‍ സംബന്ധിച്ച വിധികള്‍ മത പണ്ഡിതരാണ് പറയേണ്ടതെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. മതങ്ങളുടെ ആചാരങ്ങളെ കുറിച്ച് പറയേണ്ടത് അതത് മത പണ്ഡിതരാണ്.സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിക്കാന്‍ പാടില്ല, എന്ന വിഷയം ഹിന്ദു മത വിശ്വാസവുമായി ബന്ധപ്പെട്ടതാണത്, അതിനെ കുറിച്ച് അവിശ്വാസികളും ഇതര മതസ്ഥരും അഭിപ്രായം പറയുന്നത് അനുചിതമാണെന്ന് തങ്ങള്‍ പറഞ്ഞു.

സ്ത്രീ പള്ളി പ്രവേശനവുമായി ബന്ധപ്പെട്ട്  ഉയര്‍ത്തുന്ന വിവാദങ്ങള്‍ വസ്തുതാ വിരുദ്ധമാണ്. സ്ത്രീകളുടെ പ്രകൃതിക്കനുയോജ്യമായി ചില ഇളവുകള്‍ ഇസ്‌ലാം പ്രഖ്യാപിച്ചിട്ടുണ്ട്. അതില്‍പെട്ടതാണ് സ്ത്രീകള്‍ പള്ളിയില്‍ പോയി ആരാധിക്കണ്ടതില്ലെന്ന നിയമം.
സ്ത്രീ സ്വന്തം വീട്ടില്‍ നിന്ന് ആരാധിച്ചാല്‍ തന്നെ പള്ളിയില്‍ പോയി ആരാധിക്കുന്നതിലേറെ പുണ്യം അവള്‍ക്ക് കിട്ടും.സാഹചര്യം പ്രതികൂലമാണെങ്കില്‍ സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട നിയമമെന്ന നിലയില്‍ പള്ളിയില്‍ പോകുന്നതിന് ഇസ്‌ലാം വിലക്കേര്‍പ്പെടുത്തുകയും ചെയ്യുന്നു. തങ്ങള്‍ വിശദീകരിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter