ന്യൂഡൽഹി: രാജീവ് ധവാൻ തന്നെ തങ്ങളുടെ അഭിഭാഷകനായി തുടരുമെന്ന് മുസ്‍ലിം വ്യക്തിനിയമ ബോര്‍ഡ്
ന്യൂഡൽഹി: ബാബരി ഭൂമി തര്‍ക്ക കേസിലെ സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട് തുടർ പ്രവർത്തനങ്ങളിൽ മുസ്‌ലിം വിഭാഗത്തിന്റെ അഭിഭാഷകനായി രാജീവ് ധവാന്‍ തന്നെ തുടരുമെന്ന് അഖിലേന്ത്യ മുസ്‍ലിം വ്യക്തിനിയമ ബോര്‍ഡ്. പുനഃപരിശോധനാഹരജിയിലൂടെ നിയമ പോരാട്ടങ്ങൾ തുടരുമെന്നും മുസ്‍ലിം വ്യക്തിനിയമ ബോര്‍ഡ് പറഞ്ഞു. ജംഇയ്യതുല്‍ ഉലമായേ ഹിന്ദ് തങ്ങളുടെ അഭിഭാഷകനായ രാജീവ് ധവാനെ തൽസ്ഥാനത്ത് നിന്ന് നീക്കിയ പശ്ചാത്തലത്തിലാണ് രാജീവ് ധവാനെ നിലനിർത്തുമെന്ന വിശദീകരണവുമായി പേർസണൽ ലോ ബോർഡ് സെക്രട്ടറി മൗലാന ഖാലിദ് സെയ്ഫുല്ല റഹ്‍മാനി രംഗത്തു വന്നത്. ''രാജീവ് ധവാന്‍ എന്നും ഐക്യത്തിന്റെയും നീതിയുടെയും അടയാളമാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിലും മാര്‍ഗനിര്‍ദേശത്തിലും വ്യക്തിനിയമ ബോര്‍ഡ് പ്രവര്‍ത്തനം തുടരും.''മൗലാന ഖാലിദ് സെയ്ഫുല്ല റഹ്‍മാനി പറഞ്ഞു. ബാബരി ഭൂമി കേസില്‍ നിന്ന് തന്നെ ഒഴിവാക്കിയതായി ഫേസ്ബുക്കിലൂടെയാണ് രാജീവ് ധവാന്‍ പുറത്ത് വിട്ടത്. നടപടി അംഗീകരിച്ച് ഔദ്യോഗികമായി കത്തയച്ചിട്ടുണ്ടെന്നും കേസുമായോ പുനഃപരിശോധനാ അപേക്ഷയുമായോ ഇനി ബന്ധമില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter