ആക്രമണം തുടര്‍ന്നാല്‍ ഹൂതികള്‍ക്കെതിരെ ശക്തമായ തതിരിച്ചടിയുണ്ടാകുമെന്ന് സൗദി
ജിദ്ദ:സിവിലിയന്മാരെ ലക്ഷ്യമിട്ട്​ ആക്രമണം നടത്തുന്ന ഹൂതികള്‍ക്കെതിരെ ശക്തമായ വിമർശനവുമായി സൗദി യമന്‍ അലയന്‍സ്​ സഖ്യസേന വക്താവ്​ ​കേണല്‍ തുര്‍ക്കി അല്‍മാലികി രംഗത്തെത്തി. ആക്രമണം തുടര്‍ന്നാല്‍ ഹൂതികള്‍ക്കെതിരെ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന്​ തുര്‍ക്കി അല്‍മാലികി മുന്നറിയിപ്പ് നൽകി. ഹൂതികള്‍ക്കും അവരുട പിന്നിലുള്ള ഇറാനുമെതിരെ അദ്ദേഹം​ ശക്തമായ പ്രതികരണമാണ് അദ്ദേഹം നടത്തിയത്.

"രാജ്യത്തെ സിവിലിയന്‍ സ്​ഥാപനങ്ങളെയും സാധാരണക്കാരെയും ലക്ഷ്യമിടല്‍ ചുവപ്പ്​ രേഖയാണ്​. അത്​ ഞങ്ങള്‍ അംഗീകരിക്കില്ല. സഹിക്കുകയുമില്ല. പ്രതികരണം വളരെ കഠിനവും വേഗത്തിലുള്ളതുമായിരിക്കും". അദ്ദേഹം പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter