ശരീഅത്ത് വിരുദ്ധമായി മുത്വലാഖില്‍ കൈവെക്കാന്‍ പാടില്ല: സമസ്ത

മലപ്പുറം: ശരീഅത്ത് വ്യവസ്ഥകള്‍ പാലിച്ച് മാത്രമേ മുത്വലാഖ് സംബന്ധിച്ച് നിയമമുണ്ടാക്കാവൂ എന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. മുത്വലാഖ് സംബന്ധിച്ച സുപ്രിംകോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സങ്കുചിത രാഷ്ട്രീയ അജണ്ടകള്‍ വച്ച് ഓര്‍ഡിനന്‍സ് കൊണ്ട് വരുന്ന സാഹചര്യം ഒരിക്കലും ഉണ്ടാകാന്‍ പാടില്ല. പണ്ഡിതന്മാരെയും മുസ്‌ലിം നേതാക്കളെയും ഉള്‍പ്പെടുത്തി വിശദമായ ചര്‍ച്ച ചെയ്യുകയും ശരീഅത്തിന്റെ നിയമം വ്യക്തമായി പഠിക്കുകയും ചെയ്തതിനു ശേഷമാവണം ഈ വിഷയത്തില്‍ നിയമം നിര്‍മിക്കേണ്ടത്.

ഭരണഘടന അനുവദിക്കുന്ന വിശ്വാസ സ്വാതന്ത്ര്യത്തെയും വ്യക്തി സ്വാതന്ത്ര്യത്തെയും അപകടപ്പെടുത്തുന്ന നിലപാട് കേന്ദ്ര സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുകയില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും തങ്ങള്‍ പറഞ്ഞു.

Related Posts

Leave A Comment

ASK YOUR QUESTION

Voting Poll

Get Newsletter