ഹൈദരാബാദില്‍ ഖുര്‍ആന്‍ കാലിഗ്രഫി വരയില്‍ ശ്രദ്ധേയനായി ഹൈന്ദവ യുവാവ്

ഹൈദരാബാദ്, തെലുങ്കാന: കലകള്‍ക്ക് അതിരുകളില്ലെന്ന പഴമൊഴി അന്വര്‍ത്ഥമാക്കുകയാണ് ഹൈദരാബാദിലെ പള്ളിച്ചുമരുകളില്‍ ഖുര്‍ആന്‍ ആലേഖനം ചെയ്ത് കൊണ്ടിരിക്കുന്ന അനില്‍ കുമാര്‍ ചൗഹാന്‍. രണ്ട് ദശകങ്ങളിലേറെയായി ഈ യുവാവ് ഹൈദരാബാദിലെ പള്ളികളില്‍ കാലിഗ്രഫി വിസ്മയം തീര്‍ക്കുന്ന തിരക്കിലാണ്.  ഉറുദു ഫ്‌ളക്‌സ് ബോര്‍ഡുകള്‍ എഴുതിയിരുന്ന അനില്‍ ഉറുദു ഭാഷ പൂര്‍ണമായും പഠിക്കുകയായിരുന്നു.

അനിലിന്റെ കലാഭംഗി കണ്ട് മസ്ജിദ് നൂറില്‍ കാലിഗ്രഫി വരക്കാന്‍ കമ്മിറ്റി ക്ഷണിക്കുകയായിരുന്നു. ആദ്യം ചിലര്‍ പ്രതിഷേധങ്ങളുമായി മുന്നോട്ട് വന്നെങ്കിലും ജാമിഅഃ നിസാമിയ്യയില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കി അദ്ദേഹം തന്റെ ജോലി തുടര്‍ന്നു. ഇന്ന് നൂറിലേറെ പള്ളികളില്‍ അനിലിന്റെ കാലിഗ്രഫി വര്‍ക്കുകള്‍ ഉണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter