തൊഴിലാളികളുടെ പ്രതിഷേധത്തെ പള്ളിയുമായി ചേർത്ത് വർഗീയ പ്രചരണം: അര്‍ണബ്​ ഗോസ്വാമിക്കെതിരെ കേസ്
മുംബൈ: വര്‍ഗീയവിദ്വേഷം പ്രചരിപ്പിച്ചതിന്​ റിപബ്ലിക് ടി.വി മേധാവി അര്‍ണബ്​ ഗോസ്വാമിക്കെതിരെ മുംബൈ ​പൊലീസ്​ പുതിയ കേസ്​ രജിസ്​റ്റര്‍ ചെയ്​തു. ബാന്ദ്ര റയില്‍വേ സ്​റ്റേഷന്​ സമീപം തൊഴിലാളികൾ പ്രതിഷേധിച്ച സംഭവത്തെ അടുത്തുള്ള മുസ്‌ലിം പള്ളിയുമായി ചേര്‍ത്ത്​ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചെന്ന പരാതിയിലാണ്​​ കേസ്​. റാസ എഡ്യുക്കേഷന്‍ വെല്‍ഫയര്‍ സൊസൈറ്റി സെക്രട്ടറി ഇര്‍ഫാന്‍ അബൂബക്കര്‍ ശൈഖാണ്​ വർഗീയത പ്രചരിപ്പിച്ചതിന്റെ പേരിൽ പരാതി നല്‍കിയിരിക്കുന്നത്​​. മുംബൈയിലെ പൈധോണി പൊലീസാണ്​​ എഫ്​.ഐ.ആര്‍ രജിസ്​റ്റര്‍ ചെയ്തത്. സംഭവത്തിൽ വിശദ അന്വേഷണം നടക്കുകയാണെന്നും ഇതിനായി ടി.വി ദൃശ്യങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്നും പൈധോണി പൊലീസ്​ ​സ്​റ്റേഷന്‍ ഓഫീസര്‍ അറിയിച്ചു. ബാന്ദ്ര റയില്‍വേ സ്​റ്റേഷനില്‍ നടന്ന ​പ്രതിഷേധവും മസ്​ജിദും തമ്മില്‍ ഒരു ബന്ധവുമില്ലാതിരുന്നിട്ടും പള്ളിക്കുമുമ്പിലുള്ള തുറന്നസ്ഥലത്ത്​ തൊഴിലാളികള്‍ ഒരുമിച്ച് കൂടിയതിന്റെ പേരിൽ​ വര്‍ഗീയത പടര്‍ത്താനായി പള്ളിയെ സംഭവത്തിലേക്ക് വലിച്ചിഴച്ച് അര്‍ണബ് വ്യാജവാർത്ത പുറത്തുവിടുകയായിരുന്നുവെന്ന് പരാതിക്കാരന്‍ ശൈഖ്​​ പൊലീസിന്​ മൊഴി നല്‍കി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter