ആസ്സാം പൗരത്വ ബിൽ: ആരും രാജ്യമില്ലാത്തവരായി മാറുകയില്ലെന്ന് ഇന്ത്യ ഉറപ്പാക്കണമെന്ന് യു.എൻ
- Web desk
- Sep 3, 2019 - 04:50
- Updated: Sep 3, 2019 - 07:40
അസമിലെ 19 ലക്ഷം ജനങ്ങളെ പുറത്താക്കിക്കൊണ്ട് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച വിവാദ പൗരത്വ ബില്ലിൽ ആശങ്ക പ്രകടിപ്പിച്ച് യുഎൻ. രജിസ്റ്ററിൽ നിന്നും ഒഴിവാക്കപ്പെട്ടവരുടെ യഥാർത്ഥ പൗരത്വം പരിശോധിച്ചിട്ടില്ലാത്ത തടങ്കലിൽ അടയ്ക്കുകയോ നാടുകടത്തുകയോ ചെയ്യുന്ന നടപടികളിലേക്ക് സർക്കാർ കടക്കരുരുതെന്ന് യുഎന്നിന്റെ അഭയാര്‍ത്ഥി ഹൈക്കമ്മീഷണർ ഫിലിപ്പോ ഗ്രാൻഡി ആവശ്യപ്പെട്ടു.
പൗരത്വമില്ലാത്ത ഒരു വലിയ ജന വിഭാഗത്തെ സൃഷ്ടിക്കുന്ന നീക്കം ആഗോളതലത്തിൽ വലിയ പ്രത്യാഘാതം സൃഷ്ടിക്കും. കൃത്യമായ പ്രക്രിയയുടെ മാനദണ്ഡങ്ങൾക്കനുസൃതമായി രേഖകകൾ, നിയമ സഹായം, നിയമപരമായ സഹായം എന്നിവ ഉറപ്പാക്കുന്ന രീതിയിലായിരിക്കണം നടപടികളെന്നും ജനങ്ങളെ ‘സ്റ്റേറ്റ്ലെസ്സ്’ ആക്കരുതെന്നും അദ്ദേഹം സർക്കാരിനോട് അഭ്യർത്ഥിച്ചു.
കശ്മീര്‍ വിഷയത്തിൽ ആശങ്കയറിയിച്ച് യുഎസ് സെനറ്ററും 2020 ലെ ഡെമോക്രാറ്റിക് പ്രസിഡണ്ട് സ്ഥാനാർഥിയുമായ ബേണി സാൻഡേഴ്സും രംഗത്ത് വന്നിരുന്നു.
ഇന്ത്യയുടെ നടപടി അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര മനുഷ്യാവകാശ നിയമത്തിന്‍റെ പിന്തുണയോടെ യുഎസ് സര്‍ക്കാര്‍ ഇതിനെതിരെ ശബ്ദമുയര്‍ത്തണമെന്നും കശ്മീരി ജനതയുടെ ആഗ്രഹം നിറവേറ്റാനായി ഐക്യരാഷ്ട്ര സഭയുടെ പിന്തുണയോടെ സമാധാനപരമായ പരിഹാരമുണ്ടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment