സമാധാന ചര്‍ച്ചകളുമായി ജോര്‍ദാനും ഫലസ്ഥീനും
- Web desk
- Aug 26, 2017 - 07:31
- Updated: Aug 26, 2017 - 11:17
സമാധാനം സ്ഥാപിക്കാന്‍ ശ്രമങ്ങളുമായി ഫലസ്ഥീന്‍ പ്രസിഡണ്ട് മഹ്മൂദ് അബ്ബാസും ജോര്‍ദാനിലെ അബ്ദുല്ലാ രാജാവും ചര്‍ച്ച നടത്തി.
ദ്വിരാഷ്ട്ര ഫോര്‍മുലയിലൂടെ ഫലസ്ഥീന്‍ പ്രശ്‌നം പരിഹരിക്കാനാവുമെന്ന് ഇരു നേതാക്കളും ടെലിഫോണ്‍ സംഭാഷണ ചര്‍ച്ചയില്‍ വിശദീകരിച്ചു. ഫലസ്ഥീന്‍-ഇസ്രയേല്‍ പ്രശ്‌നം പരിഹരിക്കാന്‍ ഫോര്‍മുലയിലൂടെ മാത്രമേ സാധിക്കുകയുള്ളൂവെന്ന് ടെലിഫോണ്‍ സംഭാഷണത്തില്‍ അബ്ദുല്ല രാജാവ് ഊന്നിപ്പറഞ്ഞു.
യു.എസ് ഭരണ പ്രതിനിധിയും ട്രമ്പിന്റെ മുതിര്‍ന്ന ഉപദേഷ്ടാവ് കൂടിയായ ജാര്‍ഡ് കുഷ്‌നറിന്റെ സന്ദര്‍ശനത്തിന്റെ ഫലമായാണ് ഇരു രാഷ്ട്ര നേതാക്കളും സമാധാന ചര്‍ച്ചകള്‍ക്ക് മുന്‍കയ്യെടുക്കാന്‍ കാരണമെന്ന് പെട്ര ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment