യമന്‍ സമാധാനത്തിന് ഞങ്ങള്‍ തയ്യാറാണ്: വിദേശകാര്യ മന്ത്രി
- Web desk
- Aug 20, 2017 - 07:00
- Updated: Aug 20, 2017 - 11:46
ഇപ്പോഴത്തെ യമന്‍ ഭരണകൂടം സമാധാനത്തിന്റെ എല്ലാ വഴികളും തുറന്നിടാന്‍ തയ്യാറാണെന്ന് യമന്‍ വിദേശകാര്യ മന്ത്രി അബ്ദുല്‍ മാലിക് അല്‍ മെക്‌ലഫി. യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലിന് മുമ്പില്‍ സംസാരിക്കുകയായിരുന്നു അദ്ധേഹം. യു.എന്‍ മുന്‍കയ്യെടുക്കുന്ന എല്ലാ സമാധാന ശ്രമങ്ങളെ പിന്തുണക്കാനും സന അന്താരാഷ്ട്ര വിമാനത്താവളം തുറന്നിടാനും ഭരണകൂടം തയ്യാറാണെന്ന് മെക്‌ലഫി ഐക്യരാഷ്ട്ര സഭയില്‍ വ്യക്തമാക്കി.
അലി അബ്ദുല്ല സാലിഹിന്റെ ഹൂഥി സൈന്യം യമനിലെ താഇസില്‍ നടത്തുന്ന ഉപരോധം അന്താരാഷ്ട്ര സമൂഹം കണ്ടില്ലെന്ന് നടിക്കുകയാണെന്നും ഹൂഥികളുടെ അടിച്ചമര്‍ത്തുന്ന നടപടിക്കെതിരെ അന്താരാഷ്ട്രാ സമൂഹം ഇരട്ടത്താപ്പാണ് സ്വീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. താഇസില്‍ ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്ന യുദ്ധത്തില്‍ 4164 പൗരന്മാരാണ് ഇത് വരെ കൊല്ലപ്പെട്ടത്. 7911 പേര്‍ക്ക് പരിക്കേല്‍ക്കുകയും അതില്‍ കൂടുതല്‍ കുട്ടികളും സ്ത്രീകളുമാണെന്നും അദ്ധേഹം വിശദീകരിച്ചു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment