മതേതര വോട്ടുകള്‍ ഭിന്നിക്കരുത്: പ്രൊഫ.ആലിക്കുട്ടി മുസ്‌ലിയാര്‍
- Web desk
- Apr 4, 2019 - 07:43
- Updated: Apr 4, 2019 - 07:43
രാജ്യത്തിന്റെ ഭരണഘടനയും മതേതരത്വവും ഭീഷണി നേരിടുന്ന സാഹചര്യത്തില്‍ നടക്കുന്നപൊതു തെരഞ്ഞെടുപ്പ് നിര്‍ണായകമാണെന്നും മതേതര വോട്ടുകള്‍ ഒരു കാരണവശാലും ഭിന്നിക്കരുതെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. ആലിക്കുട്ടി മുസ്‌ലിയാര്‍ പ്രസ്താവിച്ചു.
രാജ്യം വലിയ പ്രതീക്ഷയര്‍പ്പിക്കുന്ന രാഹുല്‍ ഗാന്ധി കേരളത്തില്‍ നിന്ന് ജനവിധി തേടുന്നത് ഏറെസന്തോഷകരമാണ്. സംസ്ഥാനത്ത് മുസ് ലിം സമുദായവും മത സ്ഥാപനങ്ങളും നേരിടുന്ന പ്രശ്‌നങ്ങള്‍ ദേശീയ ശ്രദ്ധയില്‍ കൊണ്ടുവരാനും പരിഹാരം കാണാനും രാഹുല്‍ ഗാന്ധിയുടെ കേരള സാന്നിധ്യം സഹായകമാകും. രാജ്യത്തിന്റെ പാരമ്പര്യം, ജനാധിപത്യം, മതേതരത്വം എന്നിവ നിലനിര്‍ത്താനുള്ള എല്ലാ ശ്രമങ്ങള്‍ക്കും സമസ്തയുടെ പിന്തുണയുണ്ടാകുമെന്നും ആലിക്കുട്ടി മുസ്‌ലിയാര്‍ പറഞ്ഞു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment