മർകസ് നിസാമുദ്ദീനെതിരെയുള്ള  പ്രചാരണം വാസ്തവവിരുദ്ധം- സ്ഥാപനത്തിന്റെ ലീഗല്‍  അഡ്വൈസര്‍
ന്യൂഡൽഹി: ഇന്ത്യയിൽ കൊറോണ വൈറസ് പ്രചരിപ്പിച്ചത് നിസാമുദ്ദീന്‍ മര്‍ക്കസാണെന്ന പേരിൽ പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ വ്യാജവും ദുരുദ്ദേശപരവുമെന്ന് സ്ഥാപനത്തിന്റെ ലീഗല്‍ അഡ്വൈസര്‍ എം.എസ് ഖാന്‍. തബ്‍ലീഗ് അമീര്‍ മൗലാനാ സആദിന്റെ പേരില്‍ പ്രചരിക്കുന്ന പ്രസംഗം അദ്ദേഹത്തിന്റേതല്ലെന്നും ഖാന്‍ വ്യക്തമാക്കുന്നു. 95ലേറെ വര്‍ഷമായി ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന തബ്‍ലീഗ് മര്‍ക്കസ് ഇന്നേവരെ നിയമലംഘനം നടത്തിയിട്ടില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം നിത്യേന ശരാശരി 1500 ആളുകള്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിച്ചേരുന്ന മര്‍ക്കസില്‍ കോവിഡ് ബാധയുള്ളവരെ തിരിച്ചറിയാന്‍ കഴിയില്ലെന്നും ചൂണ്ടിക്കാട്ടി. ജനതാ കര്‍ഫ്യു വന്നപ്പോള്‍ ഇവരെ പുറത്തേക്കയക്കാന്‍ പൊലീസിന്റെയും സര്‍ക്കാരിന്റെയും സഹായം തേടിയിട്ടും യാതൊരു സഹായവും ഒന്നും ചെയ്തു തരാൻ ഇരു വിഭാഗവും തയ്യാറായിരുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സര്‍ക്കാരാണ് ഇപ്പോഴത്തെ ദുരന്തത്തിന് ഉത്തരവാദിയെന്നും ഖാന്‍ പറഞ്ഞു. ഇന്‍റര്‍നെറ്റ് ഉപയോഗിക്കാത്ത, ഫോണ്‍ കണക്ഷന്‍ പോലും ഇല്ലാത്ത സ്ഥാപനമാണ് തബ്‍ലീഗ് മര്‍ക്കസെന്ന് വ്യക്തമാക്കിയ അദ്ദേഹം അമീറിന്റേതെന്ന പേരില്‍ മാധ്യമങ്ങള്‍ പുറത്തു വിടുന്ന ശബ്ദരേഖ വ്യാജമാണെന്നും തബ്‍ലീഗിന് വെബ്‍സൈറ്റ് ഇല്ലെന്നും വ്യക്തമാക്കി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter