നാസികളോടുപമിച്ച് മോദിക്കെതിരെ ആഞ്ഞടിച്ച് ന്യൂയോര്‍ക്കര്‍ മാഗസിൻ
ന്യൂയോർക്ക്: നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിനെ ഹിറ്റ്ലറുടെ നാസി ഭരണകൂടത്തോടുപമിച്ച് രൂക്ഷ വിമര്‍ശനവുമായി ന്യൂയോര്‍ക്കര്‍ മാഗസിനിൽ ലേഖനം. ‘ബ്ലഡ് ആന്‍ഡ് സോയില്‍ ഇന്‍ നരേന്ദ്ര മോഡിസ്ഇന്ത്യ’ എന്ന തലക്കെട്ടില്‍ ന്യൂയോര്‍ക്കര്‍ ജേര്‍ണലിസ്റ്റും ‘ ദി ഫോറെവര്‍ വാര്‍’ എന്ന പുസ്തകത്തിന്റെ രചയിതാവുമായ ടെക്സ്റ്റര്‍ ഫില്‍കിന്‍സ് എഴുതിയ ലേഖനത്തിലാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിനെതിരേ കടുത്ത വിമർശനം ഉന്നയിക്കുന്നത്. ബ്ലഡ് ആന്‍ഡ് സോയില്‍ (German: Blut und Boden) എന്ന വാചകം ജര്‍മന്‍ വംശീയ ആധിപത്യത്തെ സൂചിപ്പിക്കാനുള്ള നാസികളുടെ പ്രധാന മുദ്രാവാക്യം ആയിരുന്നു. പിന്നീട് ലോകത്തു രൂപം കൊണ്ട നവ-നാസി തീവ്ര വലതുപക്ഷ വിഭാഗങ്ങളും ഈ മുദ്രാവാക്യം ഉപയോഗിച്ചിട്ടുണ്ട്. 2019 ഡിസംബര്‍ 3 ന് പ്രസിദ്ധീകരിച്ച ലേഖനത്തില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള തീവ്ര ഹിന്ദു സർക്കാരിന് കീഴില്‍ രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ എങ്ങനെയാണ് അതിക്രമങ്ങള്‍ക്കു ഇരയാകുന്നതെന്ന് വിശദമാക്കുന്നുണ്ട്. കശ്മീരിന് പ്രത്യേക അവകാശങ്ങൾ നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയത് സംബന്ധിച്ചാണ് ലേഖനം ആരംഭിക്കുന്നത്. ഭരണകൂട വിധേയത്വമുള്ള മാധ്യമങ്ങൾ സർക്കാറിന് കുടപിടിക്കുന്ന സമീപനം സ്വീകരിക്കുന്നതിനെ ലേഖനം കണക്കിന് വിമർശിക്കുന്നുണ്ട്. ‘ മുസ്‌ലിംകളെ ആഭ്യന്തര ശത്രുക്കളായാണ് നരേന്ദ്ര മോഡി ഗവണ്മെന്റ് കാണുന്നത്’ എന്ന് ലേഖനം സ്ഥാപിക്കുന്നുണ്ട്. മുസ്‌ലിം വിരുദ്ധ മനോഭാവത്തിന്റെ ഹീറോയാണ് മോദിയെന്നും ലേഖനം പറയുന്നു. കശ്മീര്‍ പ്രശ്‌നം, ആര്‍.എസ്. എസിന്റെ ചരിത്രം, ബാബരി മസ്ജിദ്, ഗുജറാത്ത് കലാപം, മുസ്‌ലിം വിരുദ്ധ ആക്രമണങ്ങള്‍, ജസ്റ്റിസ് ലോയയുടെ കൊലപാതകം, മുസഫര്‍ നഗര്‍, യോഗി ആദിത്യനാഥ് തുടങ്ങിയ വിഷയങ്ങൾ പ്രതിപാദിച്ച് കൊണ്ടാണ് ലേഖനം വിമർശനമുന്നയിക്കുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter