സാമൂഹിക പ്രശ്‌നങ്ങളിലെ നിഷ്‌ക്രിയത്വം ആത്മീയതയല്ല: ആലിക്കുട്ടി മുസ്‌ലിയാര്‍

 

ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെയും അധസ്ഥിത വിഭാഗങ്ങളെയും ബാധിക്കുന്ന പ്രശ്‌നങ്ങള്‍ വരുമ്പോള്‍ നിഷ്‌ക്രിയത്വം ആത്മീയതയുടെ ഭാഗമല്ലെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി  പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍. മമ്പുറം ആണ്ട് നേര്‍ച്ചയുടെ ഭാഗമായി നടന്ന പ്രാര്‍ത്ഥനാ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.
സാമൂഹിക പ്രശ്‌നങ്ങളില്‍ പ്രതികരിക്കാതിരിക്കുന്നതാണ് ആത്മീയതയെന്ന തെറ്റിദ്ധാരണ പലര്‍ക്കുമുണ്ട്. സര്‍വ്വ മതസ്ഥരെയും സംഘടിപ്പിച്ചു ബ്രിട്ടീഷ് ഭരണത്തിനെതിരെ പോരാടിയ മമ്പുറം തങ്ങളെയാണ് പുതിയ സാഹചര്യത്തില്‍ മാതൃകയാക്കേണ്ടത്. അധിനിവേശത്തിനെതിരെ കൊടിപിടിച്ച മമ്പുറം തങ്ങളും സൈനുദ്ധീന്‍ മഖ്ദൂമും സമൂഹത്തിന്റെ ആത്മീയനായകരാണെന്ന ചരിത്രം വിസ്മരിക്കാവതല്ലെന്നും അദ്ധേഹം പറഞ്ഞു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter