എന്നും ഫലസ്ഥീന് ഒപ്പം തന്നെയാണ് നിലകൊള്ളുന്നതെന്ന് സഊദി വിദേശകാര്യമന്ത്രി

സഊദി എന്നും ഫലസ്ഥീനോടപ്പം തന്നെയാണ് നിലകൊള്ളുന്നതെന്ന് വിദേശകാര്യമന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍.ഈജിപ്തില്‍ അറബ് ലീഗ് കൗണ്‍സിലിന്റെ യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജറൂസലം ആസ്ഥാനമായുള്ള ഫലസ്ഥീന്‍ രാജ്യത്തിനു പിന്തുണ പ്രഖ്യാപിച്ച സഊദി നിലപാട് തുടരുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു. 

ആധുനിക സഊദി അറേബ്യ സ്ഥാപകന്‍ അബ്ദുല്‍ അസീസിന്റെ കാലം മുതല്‍ രാജ്യം ഫലസ്ഥീന്‍ സ്വതന്ത്ര്യ രാഷ്ട്രമെന്ന ലക്ഷ്യത്തിനായാണ് നിലകൊള്ളുന്നത്. രാജ്യത്തിന്റെ വിദേശനയങ്ങളില്‍ ഈ നിലപാടിന് സവിശേഷ സ്ഥാനമുണ്ട്.അന്താരാഷ്ട്രാ ഫലസ്ഥീന്‍ അവകാശ സംരക്ഷണ സമിതിക്കയച്ച സന്ദേശത്തിലും മന്ത്രി ഇക്കാര്യം വ്യക്തമാക്കി. ഫലസ്ഥീന്‍ പൗരന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ സമിതിയുടെ ഇടപെടലുകള്‍ക്ക് അദ്ദഹം കൃതജ്ഞത രേഖപ്പെടുത്തി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter