ലോകത്തിലെ   മുസ്‌ലിം മേയര്‍മാരുടെ പ്രഥമ കോണ്‍ഫറന്‍സുമായി ഇറാന്‍

 

ഇറാനിലെ മാഷാദ് സിറ്റിയിലാണ് ലോകത്തിലെ മുസ്‌ലിം മേയര്‍മാരുടെ പ്രഥമ കോണ്‍ഫറന്‍സ് ചേരുന്നത്. ഇസ്‌ലാമിക ലോകത്തെ വിദ്വഭ്യാസം, സംസ്‌കാരം, ശാസ്ത്രം തുടങ്ങിയ വിഷയങ്ങള്‍ ലക്ഷീകരിച്ചാണ്  പ്രധാനമായും കോണ്‍ഫറന്‍സ് നടക്കുന്നത്. ഏകദേശം 40 വിദേശ രാഷ്ട്രങ്ങളിലെ മേയര്‍മാരാണ് സമ്മിറ്റില്‍ പങ്കെടുക്കുന്നത്. ഏഷ്യ, ആഫ്രിക്ക, യൂറോപ്യന്‍ നാടുകളില്‍ നിന്നുള്ള മേയര്‍മാരും ഇറാനിലേക്കെത്തുന്നുണ്ട്. ഇറാനിലെ 19 നഗരങ്ങളില്‍ നിന്ന് മേയര്‍മാര്‍ കോണ്‍ഫറന്‍സില്‍ പങ്ക് ചേരുന്നുണ്ട്. 51 രാജ്യങ്ങള്‍ നിന്നുള്ള പ്രതിനിധികള്‍ നിര്‍ബന്ധമായും പങ്ക് ചേരുമെന്ന് സംഘാടക ചെയര്‍മാന്‍ കൂടിയായ റാസിവിക പറഞ്ഞു. ഏപ്രില്‍ 25,26 തിയ്യതികളിലാണ് കോണ്‍ഫറന്‍സ് നടക്കുന്നത്.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter