രാജ്യവ്യാപകമായി എൻ.ആർസി നടപ്പാക്കുന്നതിനെ കുറിച്ച് സര്‍ക്കാര്‍ ആലോചിച്ചിട്ടില്ല-ലോക്സഭയിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം
- Web desk
- Feb 4, 2020 - 17:00
- Updated: Feb 4, 2020 - 18:51
ന്യൂഡല്‍ഹി: പൗരത്വഭേദഗതി നിയമത്തിനെതിരെ രാജ്യത്തുടനീളം ശക്തമായ പ്രതിഷേധങ്ങൾ അരങ്ങേറുന്നതിനിടെ ദേശീയ പൗരത്വ രജിസ്റ്റർ വിഷയത്തിൽ കേന്ദ്രം പിന്നോട്ട് പോകുന്നു.
എൻആർസി രാജ്യം മുഴുവന്‍ നടപ്പാക്കുമെന്ന് നിരന്തരം ആവർത്തിച്ചിരുന്ന കേന്ദ്ര മന്ത്രി അമിത് ഷായിൽ നിന്ന് വ്യത്യസ്തമായി
അത്തരമൊരു ചർച്ചകൾ നടത്തിയിട്ടില്ലെന്ന് ആഭ്യന്തരമന്ത്രാലയം
ലോക്‌സഭയിൽ രേഖാമൂലം വ്യക്തമാക്കി.
രാജ്യം മുഴുവന്‍ എന്‍.ആര്‍.സി നടപ്പാക്കുന്നുണ്ടോ എന്നായിരുന്നു ചോദ്യം.
'ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യം മുഴുവന്‍ നടപ്പാക്കുന്നതിനായുള്ള നടപടികളെക്കുറിച്ച് സര്‍ക്കാര്‍ ഇതുവരെ ആലോചിച്ചിട്ടില്ല', കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ലോക്സഭയിൽ പറഞ്ഞു.
കോൺഗ്രസ് അടക്കമുള്ള മുഴുവൻ പ്രതിപക്ഷ കക്ഷികളും മുഴുവൻ സഭാ നടപടികളും നിർത്തിവച്ച് അടിയന്തരമായി സിഎഎ, എൻ.ആർ.സി, എൻ.പി.ആർ എന്നിവയെ കുറിച്ച് ചർച്ച ചെയ്യണമെന്ന് ലോക്സഭയിൽ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് എൻ.ആർ.സിയെ കുറിച്ചുള്ള ചോദ്യം ഉയർന്നത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമെമ്പാടും പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കെ ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യം മുഴുവന്‍ നടപ്പാക്കില്ലെന്നൊരു പ്രതികരണം കേന്ദ്രത്തില്‍ നിന്നുണ്ടായത് പ്രതിഷേധങ്ങൾ ഫലം കാണുന്നന്നതിന്റെ സൂചനയാണെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment