പൗരത്വ ഭേദഗതി നിയമം സംസ്ഥാനത്ത് അനുവദിക്കില്ലെന്ന് ആസാം ബിജെപി മുഖ്യമന്ത്രി
- Web desk
- Jan 4, 2020 - 15:53
- Updated: Jan 4, 2020 - 18:21
ഗുവാഹത്തി: പൗരത്വ നിയമത്തില്‍ ഇന്ത്യയൊട്ടാകെ നടക്കുന്ന പ്രതിഷേധങ്ങള്‍ക്കിടെ പൗരത്വ പട്ടിക പ്രഖ്യാപിച്ച ആസാമിൽ നിയമത്തെ തള്ളിക്കളഞ്ഞ് മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ രംഗത്തെത്തി.
പൗരത്വ നിയമത്തിന് അനുകൂലമായി ബിജെപി പ്രചാരണം ആരംഭിച്ച ദിവസം തന്നെ ആസാം മുഖ്യമന്ത്രി എതിർപ്പുമായി രംഗത്തെത്തിയത് ബിജെപി ക്യാമ്പിനെ ഞെട്ടിച്ചിരിക്കുകയാണ്. ട്വിറ്ററിലൂടെയാണ് തന്റെ എതിരഭിപ്രായം മുഖ്യമന്ത്രി പ്രഖ്യാപിച്ചത്
തുടക്കത്തിൽ അനുകൂലിച്ചതിനുശേഷം ബിജെപിയുടെ സഖ്യകക്ഷിയായ അസം ഗണം പരിഷത്ത് സിഎഎയ്‌ക്കെതിരെ നിലപാട് കടുപ്പിക്കുകയും കേന്ദ്ര സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തതോടെ മുഖ്യമന്ത്രി സോനോവാള്‍ കഴിഞ്ഞ ഒരു മാസത്തോളമായി വലിയ സമ്മര്‍ദത്തിലായിരുന്നു.
'അസമിന്റെ മകനാണ് ഞാന്‍. ഈ സംസ്ഥാനത്ത് ഒരിക്കലും വിദേശികളെ കൊണ്ടുവന്ന് പാര്‍പ്പിക്കാന്‍ ഞാന്‍ അനുവദിക്കില്ല. ഈ സര്‍ബാനന്ദ സോനോവാള്‍ ഒരിക്കലും അത് അനുവദിക്കില്ല.
പൗരത്വ നിയമപ്രകാരം ഒരു വിദേശി പോലും അസമിലേക്ക് വരില്ല. നമ്മള്‍ അതിന് അനുവദിക്കില്ല' സോനോവാള്‍ ട്വിറ്ററിൽ കുറിച്ചു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment