മുസ്‌ലിം വിരുദ്ധ നീക്കങ്ങളില്‍ പ്രതിഷേധിച്ച് ശ്രീലങ്കയില്‍ മുസ്‌ലിം മന്ത്രിമാരും ഗവര്‍ണര്‍മാരും സ്ഥാനം രാജിവെച്ചു

രാജ്യത്തെ  മുസ്‌ലിം വിരുദ്ധ നീക്കങ്ങളില്‍ പ്രതിഷേധിച്ച് ശ്രീലങ്കിയിലെ 9 മുസ് ലിം മന്ത്രിമാരും 2 ഗവര്‍ണര്‍മാരും രാജിവെച്ചു. ഏപ്രില്‍ 21 ന് ഈസ്റ്റര്‍  ദിനത്തോടനുബന്ധിച്ചുണ്ടായ  ഭീകരാക്രമണവുമായി ബന്ധപ്പെട്ട് മുസ്‌ലിംകള്‍ക്കെതിരായ വിവേചനവും വംശീയാക്രമണവും തുടരുന്ന സാഹചര്യത്തിലാണ് രാജിവെച്ചത്.

അന്വേഷണ സംഘത്തോട് മുസ്‌ലിംകള്‍ സഹകരിക്കുന്നുണ്ട് എന്നാല്‍ മുഴുവന്‍ മുസ്‌ലിം സമൂഹത്തെയും പ്രതിയായി കാണുന്ന സമീപനമാണ് ആക്രമണണത്തിന് ശേഷം മുസ്‌ലിംകള്‍ രാജ്യത്ത് നേരിടുന്നതെന്നും ശ്രീലങ്കന്‍ ജലവിഭവ വകുപ്പ് മന്ത്രി റഊഫ് ഹക്കീം പറഞ്ഞു.
രാജിവെച്ച മന്ത്രിമാരില്‍ ക്യാബിനറ്റ് അംഗങ്ങളും ഉള്‍പ്പെടുന്നു. പടിഞ്ഞാറന്‍ പ്രവിശ്യ ഗവര്‍ണര്‍ ആസാദ് സാലി, കിഴക്കന്‍ പ്രവിശ്യ ഗവര്‍ണര്‍ ഹിസ്ബുല്ല എന്നിവരാണ് രാജിവെച്ച ഗവര്‍ണര്‍മാര്‍.
ഈസ്റ്റര്‍ ദിനത്തിലെ ഭീകരാക്രമണത്തില്‍ 253 പേര്‍ കൊല്ലപ്പെട്ടിരുന്നു.
രാജ്യത്തെ പ്രമുഖ ബുദ്ധമത സന്യാസിമാര്‍ മുസ്‌ലിം മന്ത്രിമാരെ പുറത്താക്കണമെന്നാവശ്യപ്പെട്ട് നിരാഹരസമരം ആരംഭിച്ചിരുന്നു.ഇതിന് പിന്നാലെയാണ് മന്ത്രിമാരെയും ഗവര്‍ണര്‍മാരുടെയും രാജി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter