ഇസ്‌ലാമിക അറബ് ഉച്ച കോടികള്‍ സമാപിക്കുമ്പോള്‍
കഴിഞ്ഞ ദിവസങ്ങളിലായി മക്കയില്‍ സമാപിച്ച ഇസ്‌ലാമിക അറബ് ഉച്ചകോടികള്‍ പറഞ്ഞുവെക്കുന്നത് പ്രധാനമായും മൂന്ന് സന്ദേശങ്ങളാണ്.
ഒന്ന് ഖത്തര്‍ ഉപരോധത്തിലെ അയവ്, രണ്ടാമതായി ഫലസ്ഥീന്‍ രാഷ്ട്രത്തിനുള്ള ഇസ്‌ലാമിക രാജ്യങ്ങളുടെ പിന്തുണ മൂന്നാമതായി ഇറാന്‍ രാഷ്ട്രത്തിനുള്ള താക്കീത് എന്നിവയാണ്.
മക്കയില്‍ കഴിഞ്ഞ ദിവസങ്ങളിലായി നടന്ന ഉച്ചകോടികളില്‍ പ്രധാനമായും പങ്കെടുത്തത് ജി.സി.സി അറബ് ലീഗ്, ഒ.ഐ.സി എന്നിവയില്‍ അംഗങ്ങളായ 57 ഓളം രാഷ്ട്രങ്ങളിലെ പ്രതിനിധികളും നേതാക്കളുമാണ്.
ഉച്ചകോടികളില്‍ പ്രധാന ശ്രദ്ധയാകര്‍ഷിച്ച ഒന്ന് ഖത്തര്‍ ഉപരോധത്തിലെ അയവ് വരുത്തല്‍ തന്നെയാണ്. 2017 ജൂണ്‍ 5 നായിരുന്നു യു.എ.ഇ ,സഊദി, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാഷ്ട്രങ്ങള്‍ ഖത്തറിനെതിരെ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നത്. ഖത്തര്‍ തീവ്രവാദത്തെ പിന്തുണക്കുന്നുവെന്ന് പറഞ്ഞാണ് ഉപരോധമേര്‍പ്പെടുത്തിയിരുന്നത്., ഉച്ചകോടിയില്‍ ഖത്തര്‍ പങ്കെടുത്തത് ഉപരോധത്തില്‍ മഞ്ഞുരുകുന്നതിന്റെ വഴികളാണ് തുറന്നുവിടുന്നത്.
മറ്റൊന്ന് പ്രധാനമായും ഫലസ്ഥീന്‍ പ്രശ്‌നമാണ്, അറബ് രാഷ്ട്രങ്ങള്‍ക്കിടയിലെന്നല്ല, ലോക ജനതക്കുമുമ്പാകെ തന്നെ ഫലസ്ഥീന്‍ ലംഘിക്കപ്പെട്ട അവകാശങ്ങളുടെ പേരായിമാറിയിട്ടുണ്ട്. ഫലസ്ഥീന്‍ മക്കള്‍ക്ക് അവകാശങ്ങള്‍ ലംഘിക്കപ്പെട്ടതിനെതിരെ ഫലസ്ഥീനുവേണ്ടി ഐക്യദാര്‍ഡ്യ റാലികളും അനുകൂല പ്രതികരണങ്ങളും ലോകത്തിന്റെ നാനാഭാഗത്ത് നിന്നും വന്നു കൊണ്ടിരിക്കുന്നു. ഉച്ചകോടിയിലും കേട്ടത് ഫലസ്ഥീനിന് പൂര്‍ണ പിന്തുണ അര്‍പ്പിക്കുന്നതാണ്. യു.എസ് എംബസി ജറൂസലമിലേക്ക് മാറ്റിയ നടപടി ഏറെ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു, ഇപ്പോഴും ഫലസ്ഥീനികള്‍ക്കൊപ്പമാണ് അറബ് ലോകമെന്നത് ഏറെ ആശ്വാസം പകരുന്നതാണ്. ഇതാണ് ഉച്ചകോടിയിലെ രണ്ടാമത്തെ സന്ദേശം. ഫലസ്ഥീന്‍ അവിടുത്തെ ജനതയുടെ അവകാശമാണെന്നും ഇത് ചോദ്യം ചെയ്യാന്‍ ആര്‍ക്കും അവകാശമില്ലെന്ന് ഉച്ചകോടിയില്‍ ഉയര്‍ന്ന അനുകൂല പ്രസ്താവനകള്‍ വരുമ്പോഴും ഇനിയും മുന്നോട്ട് പോവാന്‍ ഫലസ്ഥീന്‍ മക്കള്‍ക്ക് മുമ്പില്‍ കടമ്പകളേറെയാണ്. അറബ് ലീഗും ഒ.ഐ.സി.സിയും ജി.സിസിയും നേതൃത്തം ന്ല്‍കി 57 രാഷ്ട്രങ്ങള്‍ ഒന്നിച്ച് നിന്ന് ഐക്യത്തോടെ ഫലസ്തീന്‍ മക്കള്‍ക്ക് വേണ്ടി പോരാടുന്ന സ്വപ്‌നദിനങ്ങള്‍ക്കായി നമുക്ക് കാത്തിരിക്കാം
ഉച്ചകോടിയിലെ മൂന്നാമത്തെ സന്ദേശം ഇറാനെതിരായ താക്കീതായിരുന്നു, ഭീകരാവാദവും തീവ്രവാദവും തന്നെയായിരുന്നു വിഷയം. ഇറാന്റെ നേതൃത്തത്തിലുള്ള ഭീകരവാദ അനുകൂല ശ്രമങ്ങളെ അറബ് രാഷ്ട്രങ്ങള്‍ ഒന്നിച്ച് ഐക്യത്തോടെ ചെറുുത്തുനില്‍ക്കണമെന്നായിരുന്നു ഉച്ചകോടിയില്‍ കേട്ടത്.ഇറാനെ ആണവായുധം നിര്‍മ്മിക്കാന്‍ അനുവദിക്കില്ലെന്നും മിസൈല്‍ പരീക്ഷണങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവരണമെന്നൊക്കെയാണ് ഉച്ചകോടിയില്‍ ആവശ്യപ്പെട്ടത്. മൂന്നാമത്തെ സന്ദേശം ഇറാനെതിരായ താക്കീതാണ് ഉയര്‍ന്ന് കേട്ടത്.
പശ്ചിമേഷ്യയുടെ പശ്ചാത്തലത്തില്‍ വിളിച്ചുചേര്‍ത്ത മൂന്ന് ഉച്ചകോടികളും സമാപിക്കുമ്പോള്‍ പറഞ്ഞുവെക്കുന്ന മൂന്ന് സന്ദേശങ്ങള്‍ മൂന്നും പ്രധാനപ്പെട്ടവയാണ്.
Leave A Comment