2012: അമേരിക്കന്‍ മാധ്യമങ്ങളിലെ ഇസ്‌ലാമും മുസ്‌ലിംകളും
HUFF POST ല്‍ ക്രിസ്റ്റീന ഫ്രീഡ്ലാന്‍ഡല്‍ എഴുതിയ കുറിപ്പില്‍ നിന്ന്...  width=ഇസ്‌ലാമിനെ സംബന്ധിച്ചിടത്തോളം കഴിഞ്ഞുപോയത് അമേരിക്കയിലെ മാധ്യമങ്ങള്‍ ഏറെ ആഘോഷിച്ച ഒരു വര്‍ഷമായിരുന്നു. പ്രാദേശികവും ദേശീയവുമായ രാഷ്ട്രീയത്തില്‍ ശരീഅത്ത് വിരുദ്ധവാര്‍ത്തകള്‍ക്കും ഇസ്‌ലാം വിരുദ്ധ സന്ദേശങ്ങള്‍ക്കും നല്ല കവേറജ് നല്‍കി മാധ്യമങ്ങളെല്ലാം. ഈജിപ്ത്, മാലി തുടങ്ങിയ മുസ്‌ലിം പ്രദേശങ്ങളില്‍ നടന്ന പ്രക്ഷോഭങ്ങളും പ്രശ്നങ്ങളും അവയെ സംബന്ധിച്ചിടത്തോളം ഇസ്‌ലാമിനെ വക്രീകരിച്ച് ചിത്രീകരിക്കാനുള്ള അവസരങ്ങളായിരുന്നു. അത്തരം സന്ദര്‍ഭങ്ങളെല്ലാം നല്ല പോലെ തന്നെ ഉപയോഗപ്പെടുത്തി, അമേരിക്കയിലെ മാധ്യമങ്ങള്‍. അമേരിക്കന്‍ മാധ്യമങ്ങളിലെ ഇസ്‌ലാം വിരുദ്ധ വാര്‍ത്തകള്‍ American Sociological Review വിന്‍റെ ഡിസംബര്‍ ലക്കം പ്രസിദ്ധീകരിച്ച ഒരു പഠനമുണ്ട്. 2001 ന് ശേഷമുള്ള അമേരിക്കന്‍ മാധ്യമങ്ങളിലെ മുസ്‌ലിം സംബന്ധിയായ വാര്‍ത്തകളെ കുറിച്ചുള്ള ഈ പഠനം നടത്തിയിരിക്കുന്നത് സോഷ്യോളജിസ്റ്റ് ആയ ക്രിസ്റ്റഫര്‍ ബെയിലാണ്. ഇക്കാലയിളവിലെ ഇസ്‌ലാം സംബന്ധിയായ വാര്‍ത്തകളെ നിയന്തിച്ചത് ഇസ്‌ലാം വിരുദ്ധ അജണ്ടകളുമായി പ്രവര്‍ത്തിക്കുന്ന ചില സംഘടനകളാണ് എന്ന് അദ്ദേഹം തെളിവ് നിരത്തി വിശദീകരിക്കുന്നുണ്ട്, ഈ പഠനത്തില്‍. മുസ്‌ലിംകളിലെ നല്ലൊരുവിഭാഗം സംഘടനകളും ഇസ്‌ലാമിനെ ക്രിത്യമായി അവതരിപ്പിക്കാനുള്ള ശ്രമം കൂടുതലായി നടത്തിയത് ഇതെ കാലയളവില്‍ തന്നെയാണെന്നും ബെയില്‍ തന്റെ പഠനത്തില്‍ പറയുന്നുണ്ട്. പക്ഷേ, അവരുടെ ശ്രമങ്ങള്‍ മാധ്യമങ്ങളില്‍ വിജയം കണ്ടില്ലെന്ന് മാത്രമല്ല, ഇസ്‌ലാം വിരുദ്ധരുടെ അഭിപ്രായപ്രകനടങ്ങളാണ് ഇക്കാലത്ത് മതത്തെ കുറിച്ചുള്ള ഔദ്യോഗികവും ആധികാരികവുമായ അഭിപ്രായമായി മാധ്യമങ്ങള്‍ മുന്നോട്ടുവെച്ചത്. അതുവഴി തീരെ അപ്രശസ്തരായിരുന്ന ഇത്തരം സംഘടനകള്‍ രാജ്യത്ത് മുഖ്യധാരയിലെത്തി. അവര്‍ക്ക് കൂടുതല്‍ സംഭാവനകള്‍ ലഭിക്കുന്ന അവസ്ഥ വരെ സംജാതമായി. The Raw Story യില്‍ ഡാവിഡ് എഡ്വേഡ് ഒരു കുറിപ്പെഴുതിയിരുന്നു. ഓഹിയോയിലെ മസ്ജിദ് തീ വെക്കാന്‍ ശ്രമിച്ചതിന്‍റെ പേരില്‍ ഈയടുത്ത് കുപ്രസിദ്ധനായ റാണ്ടോല്‍ഫ് ലിന്ന് ആണ് അതിലെ കഥാപാത്രം. ‘നിങ്ങള്‍ക്ക് വല്ല മുസ്‌ലിംകളെയും നേരിട്ടറിയാമോ, അല്ലെങ്കില്‍ ഇസ്‌ലാം എന്താണെന്ന് മനസ്സിലാക്കാന്‍ ശ്രമിച്ചിട്ടുണ്ടോ’ എന്ന് ചോദ്യത്തിന് റാണ്ടോല്‍ഫ് നല്‍കിയ  മറുപടി ഇങ്ങനെ: No, I only know what I hear on Fox News and what I hear on radio ... Muslims are killing Americans and trying to blow stuff up ... Most Muslims are terrorists and don't believe in Jesus Christ. (ഇല്ല, എനിക്കറിയില്ല. ഫോക്സ് ന്യൂസിലും റേഡിയോയിലും കേള്‍ക്കുന്ന കാര്യങ്ങള്‍ മാത്രമെ എനിക്ക് മുസ്‌ലിംകളെ കുറിച്ചറിയൂ. അവര്‍ അമേരിക്കക്കാരെ കൊല്ലാനായി നടക്കുകയാണ്. മുസ്‌ലിംകളിലെ മിക്കവാറും പേരും തീവ്രവാദികളാണ്, അവര് ക്രിസ്തുവില്‍ വിശ്വസിക്കുന്നുമില്ല.) മുസ്‌ലിംകളെ മാത്രം ലക്ഷ്യം വെച്ച് നടന്ന അക്രമങ്ങള്‍ കഴിഞ്ഞ വര്‍ഷം ദേശീയ തലത്തില്‍ തന്നെ മുസ്‌ലിംകള്‍ക്കെതിരായുള്ള അക്രമങ്ങളും കൂടുതലായിരുന്നുവെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. എഫ്. ബി. ഐ ഡിസംബറില്‍ പുറത്ത് വിട്ട് Hate crime  റിപ്പോര്‍ട്ടു ഇതു വ്യക്തമാക്കുന്നുണ്ട്. മുസ്‌ലിംവൈരാഗ്യവും അതെ തുടര്‍ന്നുള്ള കുറ്റകൃത്യങ്ങളും ഇക്കഴിഞ്ഞ വര്‍ഷം ആപേക്ഷികമായി കൂടുതലായിരുന്നുവെന്ന് Salon പ്രസിദ്ധീകരിച്ച ഒരു ലേഖനം പറയുന്നു. ഓഹിയോയിലും മിസൂറിയിലെയും പള്ളികള്‍ക്ക് നേരെ നടന്ന തീവെപ്പ് ശ്രമങ്ങള്‍¸ ഫ്ലോറിഡയിലെ ഒരു മുസ്‌ലിം വീടിന് നേരെ നടന്ന സമാനമായ ആക്രമണം, വാഷിങ്ങ്ടണ്‍ സ്റ്റേറ്റ് മസ്ജിദിനെതിരെ ഉണ്ടായ ബോംബുഭീഷണി, വിര്‍ജീനിയ, റോഡ്ഐലന്‍റ് തുടങ്ങിയ പള്ളികള്‍ തകര്‍ക്കാന്‍ നടത്തിയ ശ്രമങ്ങള്‍, ചിക്കാഗോയിലെ മുസ്‌ലിം ഖബറിസ്ഥാനെതിരെ നടന്ന അക്രമശ്രമം, ഇല്ലിനോയിസ് മസ്ജിദിന് നേരെ ആസിഡ് കുപ്പിയെറിഞ്ഞ് നടത്തിയ ആക്രമണം, കാലിഫോര്‍ണിയ പള്ളിക്ക് മുന്നില്‍ ചത്തപന്നിയെ കൊണ്ടിട്ട സംഭവം തുടങ്ങി അക്രമങ്ങളുടെ ഒരു പട്ടിക തന്നെ നിരത്താനുണ്ട് കഴിഞ്ഞ ഒരു വര്‍ഷത്തേത് മാത്രമായി. അമേരിക്കയിലെ ഇസ്‌ലാം വിരുദ്ധ നിയമനിര്‍മാണങ്ങള്‍ വിദേശനിയമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി കൊണ്ട് കന്‍സാസിലെ നിയമനിര്‍മാണസഭ കഴിഞ്ഞ മെയില്‍ ഒരു ബില്ലു പാസാക്കുകയുണ്ടായി. ആവശ്യമായ ചര്‍ച്ച പോലും നടത്താതെ ഏകപക്ഷീയമായാണ് ഇസ്‌ലാമിക ശരീഅത്തിനെ ഉന്നം വെച്ചുള്ള ഈ ബില്ല് പാസാക്കിയെടുത്തത്. ശരീഅത്തിന്റെ കടന്നുകയറ്റംവലിയൊരു ഭീഷണിയായി കാണുന്ന നിരവിധി സ്റ്റേറ്റുകളുണ്ട് അമേരിക്കയിലിപ്പോള്‍. അത്തരമൊരു കടന്നുകയറ്റത്തെ പ്രതിരോധിക്കുവാന്‍ പാകത്തിലുള്ള ബില്ലു പാസാക്കുന്നതിനെ കുറിച്ച് ആലോചിച്ചു കൊണ്ടിരിക്കുകയാണ് പല സ്റ്റേറ്റുകളും. മിച്ചിഗാനിലെ ഹൌസ് ഓഫ് റെപ്രസന്‍റേറ്റീവ്സില്‍ ഇത്തരത്തിലുള്ളൊരു ബില്ല് കഴിഞ്ഞ ജനുവരിയില്‍ തന്നെ പാസാക്കാനുള്ള ശ്രമം നടന്നിരുന്നു. അന്നത് നടന്നില്ല. ഈ മാസം പ്രസ്തുത ബില്ല് വീണ്ടും ചര്‍ച്ചക്ക് വന്നു. രണ്ടു പ്രാവശ്യവും ബില്ല് അവതരിപ്പിച്ചതാകട്ടെ ഒരേ വ്യക്തിയും. ഇപ്രാവശ്യവും പ്രദേശിക മുസ്‌ലിംകളുടെ ശക്തമായ പ്രതിഷേധം കാരണം മിച്ചിഗാനില്‍ ഇത് പാസാക്കിയെടുക്കാനായില്ലെന്നത് വേറെ കാര്യം. കെന്റക്കി, ഫ്ലോറിഡ, ന്യൂഹാമിസ്ഫിയര്‍ തുടങ്ങിയ സ്റ്റേറ്റുകളില്ലാം ഇതുപോലെയുള്ള ബില്ലു പാസാക്കിയെടുക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ച നടന്നുകൊണ്ടിരിക്കുന്നുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter