ടിപ്പു: ചരിത്രത്തിനും മിഥ്യകള്‍ക്കുമിടയില്‍

ബ്രിട്ടീഷുകാരുടെ പേടി സ്വപ്‌നമായി ഇന്ത്യക്ക് വേണ്ടി പടപൊരുതിയ സ്വാതന്ത്ര്യ സമര സേനാനി യായിരുന്നു ടിപ്പു. അദ്ദേഹം മാത്രമല്ല, തന്റെ പിതാവും ബ്രിട്ടീഷുകാരോട് പടപൊരുതിയ മഹാനാണ്. നവാബ് ഹൈദരലി. ബ്രിട്ടീഷുകാരോട് നെഞ്ചുവിരിച്ചു നിന്ന പിതാവിനെയും പുത്രനെയും ചരിത്രത്തില്‍ ചെളിവാരിത്തേക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്നു. 

അവസാന ആംഗ്ലോ മൈസൂര്‍ യുദ്ധത്തില്‍ ധീര രക്ത സാക്ഷിയായി വീരമൃത്വു വരിച്ച മഹാനാണ് ടിപ്പു സുല്‍ത്താന്‍. ചരിത്ര താളുകളില്‍ മായാതെ കിടപ്പുണ്ട് ടിപ്പു ബ്രിട്ടീഷുകാര്‍ക്കെതിരെ  ഒരുക്കിയ ഒളിയമ്പുകള്‍. മറാത്തികളെയും നിസാമുമാരെയും ഒന്നിപ്പിച്ച് ബ്രിട്ടീഷുകാര്‍ക്കെതിരെ ജോയിന്റ് ഓപ്പറേഷന്‍ തയ്യാറാക്കാന്‍ ശ്രമിക്കുന്നതിന്റെ പ്രധാന പങ്ക് ടിപ്പുവിനായിരുന്നു.
മറാത്തികളും നിസാമുമാരും കൈവെടിഞ്ഞപ്പോഴും നമുക്ക ്ബ്രിട്ടീഷുകാരോട് ഒത്തൊരുമിച്ച് അനുനയ സമീപനം സ്വീകരിച്ച് പോവാമെന്ന് നപ്പോളിയന്‍ കത്തെഴുതിയപ്പോഴും പതറിയില്ല ടിപ്പുവെന്ന രാജ്യസ്‌നേഹി. അത്തരം ക്ഷണങ്ങളെ വെറുപ്പോടെ ചവറ്റുകൊട്ടയിലേക്ക ഇടാന്‍ യാതൊരു മടിയും ടിപ്പുവിനുണ്ടായില്ല. 

ചരിത്രത്തില്‍ വക്രീകരണത്തിന്റെ പുതുവഴി വെട്ടി ടിപ്പുവിനെ ഹിന്ദു വിരുദ്ധനും രാജദ്രോഹിയും ആക്കാനുള്ള ശ്രമത്തിലാണ് ചിലര്‍. 

രാജ്യത്ത് ശിവജി നടത്തിയ അക്രമങ്ങളും  ചരിത്രത്തില്‍ നാം വായിക്കുന്ന മറ്റു പ്രതിഭകള്‍ നടത്തിയ കവര്‍ച്ചകളൊന്നും നാം വായിക്കാതെ ടിപ്പുവിന്റെ മേല്‍ കുതിരകയറാന്‍ ശ്രമിക്കുകയാണ് ചെയ്യുന്നത്. ബ്രിട്ടീഷുകാര്‍ക്ക് പാദ സേവ ചെയ്തവരെ വരെ ഒരു പക്ഷെ നാം ചരിത്ര പുരുഷന്മാരായി വാഴിക്കാന്‍ ശ്രമിക്കാറുണ്ടെന്ന്  മറന്നുകൂടാ...


അധി്കാരികള്‍ ഏകാധിപതികളും നെഗറ്റീവ് സ്വഭാവങ്ങളും ഉണ്ടായേക്കാം..ഈ ആധുനിക യുഗത്തില്‍  ജനാധിപത്യ നേതാക്കളായി വംശശുദ്ധീകരണം നടത്തിയവര്‍ വരെ ദേശാഭിമാനിയായും രാജ്യ സ്‌നേഹിയായും വാഴിക്കുമ്പോഴാണ് ടിപ്പുവിനെ തിരഞ്ഞുപിടിച്ച് അഹങ്കാരത്തിന്റെ ഗര്‍വോടെ  മതഭ്രാന്ത്രനും പീഡിപ്പിക്കുന്നവനുമാക്കി ചിത്രീകരിക്കാന്‍ വെമ്പല്‍ കൊള്ളുന്നത്.


ബ്രിട്ടീഷ് ശക്തികള്‍ക്കെതിരെ പടപൊരുതിയ ആദ്യ മുസ്‌ലിംകളില്‍ പെട്ട ഒരാളാണ് ടിപ്പു. മുസ്‌ലിമായതു കൊണ്ട് തന്നെ പലരും അദ്ദേഹത്തെ ചരിത്രത്തില്‍ നിന്ന് എടുത്ത് കളയാന്‍ ശ്രമിക്കുന്നു എന്ന് വേണം പറയാന്‍. അതാണ് ജ്ഞാനപീഢം ജേതാവ് ഗിരീഷ് കര്‍ണാട് തുറന്നടിച്ചതും.

അക്കാലത്തെ രാജാവായിരുന്ന ബ്രിട്ടീഷുകാരോട് ഒരിക്കലും സന്ധിക്ക് തയ്യാറാവാത്ത ശ്രിങ്കേരി ശങ്കരാചാര്യയുമായി ദീര്‍ഘകാലത്തെ ബന്ധവും സൗഹൃദവും മതി ടിപ്പുവിന് ഹീറോയുടെ പരിവേഷം നല്‍കാന്‍ , എന്നാല്‍ സംഘ്പരിവാര്‍ ശക്തികളോ ഫാഷിസ്റ്റ്ിന്റെ അപ്പോസ്തലന്മാരോ അത്തരം കാര്യങ്ങള്‍ ഗൗനിക്കുക പോലുമില്ല .

Also Read:ടിപ്പുസുല്‍ത്താന്‍: മതസഹിഷ്ണുതയുടെ അപ്രകാശിത ഏടുകള്‍

ഇക്കാലത്ത് ജനാധിപത്യ പ്രക്രിയയില്‍ വംശീയ ദ്രുവീകരണവും കൂട്ടക്കുരുതിയും നടത്തിയ നേതാക്കാളാണ് തീരുമാനിക്കുന്നത് ആരാണ് ദേശ സ്‌നേഹിയെന്നും രാജ്യ സ്‌നേഹിയെന്നും. ആരൊക്കെയാണ് ദേശസ്‌നേഹിയെന്നും ദേശവിരുദ്ധനെന്നും ഇന്ന് അവര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റിനനുസരിച്ചാണ്.
തെറ്റിദ്ധാരണ കാമ്പയിന്‍ നടത്തിയാണ് ഇത് ജനങ്ങളിലേക്കെത്തിക്കുന്നത്. വിരോധാഭാസമെന്ന് പറയാം യഥാര്‍ത്ഥ ചരിത്രം ഒരിക്കലും മാറില്ലല്ലോ...

ഫാഷിസ്റ്റ് ശക്തികള്‍ക്ക് അവര്‍ പരിചയപ്പെടുത്തുന്ന ചരിത്രത്തില്‍ പതിനെട്ടാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയോട് പടവെട്ടിയ ടിപ്പുവിനെ നമുക്ക് കാണാന്‍ സാധിക്കില്ല.
ടിപ്പുസുല്‍ത്താന്റെ മന്ത്രി സഭയില്‍ ഉദ്യോഗസ്ഥരും മന്ത്രിമാരുമൊക്കെ ബ്രാഹ്മണുമുണ്ടായിരുന്നെന്ന് വക്രീകരണമല്ലാത്ത യഥാര്‍ത്ഥ ചരിത്രമെടുത്താല്‍ ബോധ്യമാകും.

(2017 ല്‍ ഓണ്‍വെബില്‍ പ്രസിദ്ധീകരിച്ച ലേഖനം പുനപ്രസിദ്ധീകരിക്കുന്നു)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter