സാമ്പത്തിക വളർച്ച: ഇന്ത്യ ബംഗ്ലാദേശ് ഭൂട്ടാൻ എന്നീ രാജ്യങ്ങളുടെ പിറകിൽ
ദൽഹി: രാജ്യത്തെ നിർമ്മാണ മേഖലയിൽ ഉണ്ടായ ശക്തമായ തളർച്ച മൂലം ഇന്ത്യയുടെ വളർച്ച നിരക്ക് വെറും അഞ്ചു ശതമാനത്തിൽ എത്തി നിൽക്കുകയാണ്. ഈ വളർച്ചാനിരക്ക് ബംഗ്ലാദേശ്, നേപ്പാൾ, ഭൂട്ടാൻ, മ്യാൻമർ എന്നീ രാരാജ്യങ്ങളെക്കാ താഴെയാണ്‌. കഴിഞ്ഞ ആറു വർഷത്തിലെ ഏറ്റവും താഴ്ന്ന നിലയിലാണ്‌ ഇപ്പോൾ ഇന്ത്യയുടെ വളർച്ച നിരക്ക്. കഴിഞ്ഞ സാമ്പത്തിക പാദത്തിൽ തന്നെ ലോകത്തെ ഏറ്റവും കൂടുതൽ വളരുന്ന സാമ്പത്തിക ശക്തി എന്ന മത്സരത്തിൽ ചൈനയോട് ഇന്ത്യ പരാജയപ്പെട്ടിരുന്നു. 6.4 ശതമാനം വളർച്ച എന്ന ചൈനയുടെ വളർച്ചക്ക് മുമ്പിൽ ഇന്ത്യക്ക് വെറും 5.8 % മാത്രമേ നേടാൻ സാധിച്ചിരുന്നുള്ളൂ. ഇന്ത്യയിലെ റിയൽ എസ്റ്റേറ്റ്, വാഹന മേഖലയിൽ ഉള്ള പ്രതിസന്ധി ഇവയാണ് പ്രധാനമായും വളർച്ചാ നിരക്കിനെ പിന്നോട്ടടിപ്പിച്ചത്. ജിഡിപിയിൽ ഉണ്ടായ അതിശക്തമായ തളർച്ചയും പ്രതിസന്ധിയുടെ ആഴം വർദ്ധിപ്പിക്കുന്നുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter