ആരാണ് രാജ്യത്തെ സാമ്പത്തിക തകർച്ചയുടെ കാരണക്കാർ-പ്രിയങ്കാ ഗാന്ധി ചോദിക്കുന്നു
ന്യൂഡല്‍ഹി: രാജ്യത്തിന്റെ സാമ്പത്തികനില തകര്‍ന്നതിനെതിരെ വിമര്‍ശനവുമായി മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് രംഗത്ത് വന്നതിന് പിന്നാലെ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും വിഷയത്തിൽ ബിജെപിക്കെതിരെ ആഞ്ഞടിച്ചു. രാജ്യത്തിന്റെ സാമ്പത്തിക നില തകര്‍ത്തത് ആരാണെന്ന് എല്ലാവര്‍ക്കും മനസ്സിലായെന്ന് പ്രിയങ്കഗാന്ധി പറഞ്ഞു. ജിഡിപി നിരക്ക് അഞ്ചുമാസമായി താഴ്ന്ന സാഹചര്യത്തിലാണ് വിമര്‍ശനവുമായി പ്രിയങ്ക രംഗത്തെത്തിയത്. രാജ്യത്ത് രൂപയുടെ മൂല്യം ഇടിഞ്ഞു. തൊഴിലില്ലായ്മയും പെരുകിയെന്നും ഇതാണ് ബി.ജെ.പി സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത അച്ഛാദിന്‍ എന്നും പ്രിയങ്കഗാന്ധി പറഞ്ഞു. കമ്പനികളുടെ പ്രവര്‍ത്തനം താറുമാറായി. ജോലിയില്‍ നിന്ന് തൊഴിലാളികളെ പിരിച്ചുവിടുകയാണ്. ബിജെപി സര്‍ക്കാര്‍ മൗനമായിരിക്കുകയാണെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. ആരാണ് ഈ കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ കാരണക്കാരെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും പ്രിയങ്കഗാന്ധി കുറ്റപ്പെടുത്തി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter