ഗുജ്‌റാത്ത് മുസ്‌ലിം വംശഹത്യ കേസിലെ പ്രതി ബി.ജെ.പി സ്ഥാനാര്‍ത്ഥി

2002 ല്‍ രാജ്യത്തെ ഞെട്ടിച്ച ഗുജറാത്ത് കലാപക്കേസിലെ പ്രതി ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു. 2002 ലെ മുസ്ലിം വംശഹത്യയില്‍  പ്രതിയായിരുന്ന മിതേഷ് പട്ടേല്‍ ആണ് ആനന്ദ് ലോക്സഭാ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുന്നത്. ആനന്ദ് ജില്ലയിലെ പ്രമുഖ വ്യവസായി കൂടിയായ മിതേഷ് നാമനിര്‍ദേശ പത്രികക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഗുജറാത്ത് കലാപക്കേസില്‍ പ്രതിയാണെന്ന വിവരം ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വസാത് പൊലീസ് സ്റ്റേഷനിലാണ് മിതേഷിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. തീവെപ്പും കലാപവുമടക്കമുള്ള കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter