മോദി രാജ്യത്തെ ദുര്‍ബലമാക്കുന്നു: പ്രൊഫ.ഖാദര്‍ മൊയ്തീന്‍

ഭാരതത്തെ ദുര്‍ബമാക്കുന്ന നടപടികളാണ് നാലര വര്‍ഷം കൊണ്ട് നരേന്ദ്രമോദി സര്‍ക്കാര്‍ കൈകൊണ്ടതെന്ന് മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റ് പ്രഫ. കെ.എം ഖാദര്‍ മൊയ്തീന്‍. ഇതിനെ അതിജയിക്കാന്‍ 2019 ല്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മതേതര സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലേറുമെന്നും മുസ്ലിം ലീഗ് അതിന്റെ മന്‍ നിരയിലുണ്ടാകുംൃ. മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിക്ക് ദുരിതാശ്വാസ ഫണ്ട് കൈമാറിയ ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നോട്ട് നിരോധനം രാജ്യത്തെ പിറകോട്ട് വലിക്കുന്ന കാഴ്ചയാണ് നമ്മള്‍ കണ്ടത്. വിലക്കയറ്റത്തിന്റെ ദുരിതമെത്താത്ത ഒരു വീടും ഇന്ന് രാജ്യത്തില്ല. തകര്‍ച്ചയുടെ കാര്യത്തില്‍ രൂപ ഓരോ ദിവസവും റെക്കോര്‍ഡ് തിരുത്തുകയാണ്. രൂപയുടെ തകര്‍ച്ച പറഞ്ഞ് യു.പി.എ സര്‍ക്കാരിനെ വിമര്‍ശിച്ചവര്‍ അധികാരത്തിലെത്തിയപ്പോള്‍ സ്ഥിതിഗതികള്‍ വഷളാവുന്നതാണ് കണ്ടത്. പെട്രോള്‍ വില വര്‍ദ്ധനയിലും കാര്യങ്ങള്‍ മറിച്ചല്ല. പട്ടേല്‍ പ്രതമിക്ക് 6000 കോടി രൂപ ചെലവഴിച്ചവര്‍ പ്രളയദുരിതം അനുഭവിക്കുന്ന കേരളത്തെ അവഗണിക്കുന്ന കാഴ്ചയാണ് രാജ്യംകണ്ടത്.

Related Posts

Leave A Comment

ASK YOUR QUESTION

Voting Poll

Get Newsletter