തബ്‌ലീഗ് പ്രവര്‍ത്തർ വനിതാ സ്റ്റാഫുകളോട് മോശമായി പെരുമാറുന്നെന്ന പ്രചാരണത്തെ തള്ളിക്കളഞ്ഞ് ഡോക്ടർമാർ
ന്യൂഡല്‍ഹി: കോവിഡ് ചികിത്സയിലുള്ള തബ്‌ലീഗ് ജമാഅത്ത് പ്രവര്‍ത്തർ വനിതാ സ്റ്റാഫുകളോട് വളരെ മോശമായി പെരുമാറുന്നെന്നും അശ്ലീലമായി സംസാരിക്കുന്നെന്നും സ്റ്റാഫുകളുടെ മേലേക്ക് തുപ്പുന്നുവെന്നുമുള്ള സംഘ് പ്രചാരണങ്ങളെ തള്ളിക്കളഞ്ഞ് ഡോക്ടര്‍മാർ രംഗത്തെത്തി. തബ്‌ലീഗ് സമ്മേളനത്തിൽ നിന്ന് കോവിഡ് പിടിപെട്ടവരെ ചികിത്സിക്കുന്ന ഡൽഹി ഹോസ്പിറ്റലിലെ വനിതാ ഡോക്ടർമാരായ ഇഷിത ശര്‍മയും ഉര്‍വി ശര്‍മ റൈനയുമാണ് സംഘ് പരിവാറിന്റെ പ്രചാരണങ്ങൾക്കെതിരെ ശക്തമായി രംഗത്തെത്തിയത്.

'നിസാമുദ്ദീന്‍ ഒഴിപ്പിക്കുന്ന സമയത്ത് അവിടെ ഉണ്ടായിരുന്ന ആളാണ് ഞാനും. അവരൊരിക്കലും മോശമായി പെരുമാറിയിട്ടില്ല. ഒരിക്കലും'- ഉര്‍വി ട്വിറ്ററില്‍ കുറിച്ചു. അശ്ലീല വാക്കുകള്‍ പോട്ടെ, ഇവരുടെ ശബ്ദം പോലും ഞങ്ങള്‍ ഇതുവരെ കേട്ടിട്ടില്ല. ഇവരെ കുറിച്ച്‌ ശരിയായി അറിയാന്‍ ഞാന്‍ മനഃപൂര്‍വ്വമാണ് ഈ ഡ്യൂട്ടി ഏറ്റെടുത്തത്. ഇവര്‍ അജ്ഞാത ലോകത്തെ ആളുകളാണ്. ഇവര്‍ ഭൂമിക്കുള്ളിലെയോ എന്തിനേറെ അങ്ങ് ആകാശത്തിലെ ദൈവത്തെ കുറിച്ച്‌ പോലുമോ സംസാരിക്കുന്നില്ല. സത്യാവസ്ഥ എന്തെന്നും ഇവരെ കുറിച്ച്‌ നമ്മുടെ രാജ്യത്ത് പ്രചരിപ്പിക്കുന്നതെന്തെന്നും ആലോചിക്കുമ്പോള്‍ എനിക്കു തന്നെ സ്വബോധം നഷ്ടപ്പെടുകയാണ്- ഡോ. ഇഷിത ശര്‍മ ഒരു ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter