തബ്​ലീഗ്​ ജമാഅത്തിനോട് മാത്രം വിവേചനം കാണിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് ജഗൻ മോഹൻ റെഡ്ഡി
ഹൈദരാബാദ്​: രാജ്യത്ത് കൊവിഡ് 19 വ്യാപനത്തില്‍ അപ്രതീക്ഷിത വര്‍ധനവ് ഉണ്ടാക്കിയത് തബ് ലീഗ് ജമാഅത്ത്​ സമ്മേളനമാണെന്ന​ സംഘ് പരിവാർ ശക്തികൾ അഴിച്ച് വിടുന്ന പ്രചരണത്തെ തള്ളി ആന്ധ്രപ്രദേശ്​ മുഖ്യമന്ത്രി വൈ.എസ്​ ജഗന്‍ മോഹന്‍ റെഡ്ഡി. രോഗത്തി​​ന്‍റെ പേരില്‍ ഈ വിഭാഗത്തിനെതിരെ വിദ്വേഷ പ്രചരണം നടത്തുന്നതിനെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. ലോകം കോവിഡ്​ 19 മഹാമാരിയുടെ പിടിയില്‍ നില്‍ക്കുമ്പോള്‍ ജാതിയും മതവും വിശ്വാസവും പറഞ്ഞ്​ വിദ്വേഷമുണ്ടാക്കാതെ ഒരുമിച്ചു നില്‍ക്കാനും അദ്ദേഹം ആഹ്വാനം ചെയ്​തു.

ഏതെങ്കിലും മതവിഭാഗമോ ജാതിയിലുള്ളവരോ സമൂഹ വ്യാപനത്തിന് ബോധപൂര്‍വം ശ്രമിക്കുമെന്ന് വിശ്വസിക്കുന്നില്ല. രവിശങ്കറും അമൃതാനന്ദമയിയും ജഗ്ഗി വാസുദേവും പോള്‍ ദിനകരനും ജോണ്‍ വെസ്ലിയും മതസമ്മേളനങ്ങള്‍ നടത്താറുണ്ട്. തബ്​ലീഗ്​ ജമാഅത്തിനോട് മാത്രം വിവേചനം കാണിക്കുന്നത് അംഗീകരിക്കാനാകില്ല. ഇതൊന്നും അവര്‍ ബോധപൂര്‍വ്വം നടത്തിയതല്ല -ജഗന്‍ മോഹന്‍ റെഡ്ഡി പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter