ഉയിഗൂര്‍ മുസ്‌ലിംകള്‍ക്കെതിരെ ചൈനയുടെ ക്രൂരത തുടരുന്നതായി റിപ്പോര്‍ട്ട്

ഉയിഗൂര്‍ മുസ്‌ലിംകള്‍ക്കെതിരെ ചൈനീസ് ഭരണകൂടത്തിന്റെ ക്രൂരത തുടരുന്നതായി റിപ്പോര്‍ട്ട്. മുസ്‌ലിംകള്‍ക്ക് പവിത്രമായ വെള്ളിയാഴ്ചകളില്‍ നിഷിദ്ധമായ പന്നി മാംസം നിര്‍ബന്ധിച്ച് ഭക്ഷിപ്പിക്കുകയും പീഡനത്തിനും മര്‍ദ്ദനത്തിനും ഇരയാകുന്നുവെന്നാണ് പുതിയ വെളിപ്പെടുത്തല്‍.

ചൈനീസ് തടങ്കല്‍ പാളയില്‍ത്തില്‍ നിന്നും രക്ഷപ്പെട്ട കസാഖ് ഡോക്ടറും എഴുത്തുകാരിയുമായ സൈഗറുല്‍ സേറ്റ്‌ബേയാണ് ഇക്കാര്യം മാധ്യമങ്ങളോട് വ്യക്തമാക്കിയത്.  ഉയിഗൂര്‍ മുസ്‌ലിംകളെ ക്രൂരമര്‍ദനത്തിനരായ്ക്കുന്നതിനും ലൈംഗികപീഡനം നടത്തുന്നതിനും താന്‍ ദൃക്‌സാക്ഷിയായതായും അവര്‍ പറഞ്ഞു, രണ്ട് വര്‍ഷം മുമ്പാണ് സൈറഗുല്‍ ചൈനീസ് തടങ്കല്‍ പാളയത്തില്‍ നിന്നും മോചിതയായത്, ഇപ്പോള്‍ അവര്‍ സ്വീഡനില്‍ പ്രവാസ ജീവിതം നയിക്കുന്നു.  

മുസ്‌ലിംകള്‍ക്ക് പ്രാധ്യാന്യമുള്ള ദിനമായത് കൊണ്ടാണ് ഭരണകൂടം വെള്ളിയാഴ്ച തന്നെ തെരഞ്ഞെടുത്തിരിക്കുന്നത്.മുസ്‌ലിംകള്‍ കൂടുതലുള്ള ചൈനയിലെ സിന്‍ജിയാങ്ങ് പ്രവിശ്യയില്‍ പന്നി വളര്‍ത്തല്‍  കേന്ദ്രം തുടങ്ങാനുള്ള നീക്കം നടക്കുന്നതായി ഉയിഗൂര്‍ പണ്ഡിതനായ അഡ്രിയാന്‍ സെന്‍സ് പറഞ്ഞു. 2019 മുതല്‍ ഇതിനുള്ള നടപടികള്‍ തുടര്‍ന്നുവരികയാണെന്നും അദ്ദേഹം വിശദീകരിച്ചു.സിന്‍ജിയാങ്ങിലെ ജനസംഖ്യയില്‍ 90 ശതമാനവും മുസ്‌ലിംകളാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter