ഇസ്രായേല്‍ കുടിയേറ്റക്കാരുടെ മുഴുവന്‍ ഉല്‍പന്നങ്ങളും നിരോധിക്കും:  പ്രകടനപത്രികയിൽ രണ്ട് ഐറിഷ് പാർട്ടികളുടെ ഉറപ്പ്
ഡബ്‌ലിന്‍: തെരഞ്ഞെടുപ്പ് വാഗ്ദാനമായി അയർലൻഡിൽ നിന്ന് കേട്ട ഒരു വാർത്ത ലോകത്തിനുതന്നെ മാതൃകയാണ്; തങ്ങളുടെ പാർട്ടി അധികാരത്തിൽ വന്നാൽ ഇസ്രായേല്‍ കുടിയേറ്റക്കാരുടെ മുഴുവന്‍ ഉല്‍പന്നങ്ങളും നിരോധിക്കുമെന്ന് പ്രഖ്യാപിച്ച് അയര്‍ലന്റിലെ രണ്ട് രാഷ്ട്രീയപ്പാര്‍ട്ടികൾ രംഗത്തെത്തി. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പുറത്തിറക്കിയ പ്രകടനപത്രികയിലാണ് പ്രധാനപ്പെട്ട രണ്ട് പാര്‍ട്ടികളായ സിന്‍ ഫെയ്‌നും ഫിയന്ന ഫെയിലും ഇത്തരമൊരു നിലപാട് വ്യക്തമാക്കിയത്. ഏറ്റവും പുതിയ അഭിപ്രായ വോട്ടെടുപ്പ് പ്രകാരം സിന്‍ ഫെയ്ന്‍ 24 ശതമാനവും ഫിയന്ന 21 ശതമാനവും മുന്നിലാണ്. എന്നാല്‍, ഫലസ്തീനെക്കുറിച്ചുള്ള തങ്ങളുടെ നിലപാട് യാഥാര്‍ഥ്യമാണെന്നും ഇരു പാർട്ടികളും പ്രഖ്യാപിച്ചിട്ടുണ്ട്. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമായാണ് ഇസ്രായേൽ ഫലസ്തീൻ പ്രദേശങ്ങളിൽ കുടിയേറ്റം നടത്തിയതെന്നും അതിനാൽ ഫലസ്തീനിലെ ഈ അനധികൃത കുടിയേറ്റ പ്രദേശത്ത് നിന്നുള്ള ഇസ്രായേൽ ഉൽപ്പന്നങ്ങൾ ഐറിഷ് മണ്ണിലേക്ക് ഇറക്കുമതി ചെയ്യാൻ അനുമതി നൽകില്ലെന്നും ഇരുപാർട്ടികളും പറഞ്ഞു. ഈ വാഗ്ദാനം നിയമമായാൽ ഇസ്രായേൽ ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കുന്ന ആദ്യ യൂറോപ്യൻ രാജ്യമായി അയർലൻഡ് മാറും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter