കോവിഡ് പ്രതിരോധിക്കുന്നതില്‍  മോദി സര്‍ക്കാർ തികഞ്ഞ പരാജയം-ഉവൈസി
ഹൈദരാബാദ്: കോവിഡ് വിഷയത്തിൽ കേന്ദ്രസർക്കാരിനും പ്രധാനമന്ത്രിക്കുമെതിരെ ശക്തമായ വിമർശനവുമായി എ.ഐ.എം.ഐ.എം തലവനും അസദുദ്ദീന്‍ ഉവൈസി രംഗത്ത്. കോവിഡ് പ്രതിരോധിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരും മോദിയും പരാജയമാണെന്ന് ഉവൈസി കുറ്റപ്പെടുത്തി.

'മോദിയുടെ ആസൂത്രണമില്ലാത്ത, ഭരണഘടനാപരമല്ലാത്ത ലോക് ഡൗണ്‍ പ്രഖ്യാപനമാണ് ഏറ്റവും മോശം തീരുമാനമെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം ഇതിലൂടെ 10 കോടി ആളുകള്‍ക്ക് ജോലി നഷ്ടപ്പെട്ടെന്നും ജനങ്ങളുടെ വരുമാനം കുറയുകയും 150ന് മുകളില്‍ അതിഥി തൊഴിലാളികള്‍ മരണപ്പെടുകയും ചെയ്തുവെന്നും തുറന്നടിച്ചു. "ഈ ദുരന്തങ്ങളൊക്കെ സംഭവിച്ചപ്പോൾ എവിടെയായിരുന്നു നിങ്ങളുടെ സേവനം", ഉവൈസി ആഞ്ഞടിച്ചു.

യു.പിയിലെ കാണ്‍പൂരില്‍ കുപ്രസിദ്ധ കുറ്റവാളി വികാസ് ദുബെ നടത്തിയ ഏറ്റുമുട്ടലില്‍ എട്ട് പൊലീസുകാർ കൊല്ലപ്പെട്ട സംഭവത്തെ പരാമർശിച്ച് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും ഉവൈസി വിമർശിച്ചു. യോഗി ആദിത്യനാഥ് സര്‍ക്കാരിന്‍റെ 'തോക്ക് ദേങ്കേ' പോളിസിയാണ് എട്ട് പൊലീസുകാരുടെ മരണത്തിലേക്ക് നയിച്ചതെന്നും ഉവൈസി കുറ്റപ്പെടുത്തി. കാണ്‍പൂര്‍ കൊലപാതകങ്ങള്‍ക്ക് കാരണമായ വികാസ് ദുബെയെ ഏറ്റുമുട്ടലിലൂടെ കൊല്ലരുതെന്നും അറസ്റ്റ് ചെയ്യണമെന്നും ഉവൈസി ഊന്നി പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter