ജസ്റ്റിസ് മുരളീധറിന് ഗംഭീര യാത്രയയപ്പ് നൽകി ഡൽഹി ഹൈക്കോടതി
ന്യൂഡല്‍ഹി: ഡൽഹി കലാപത്തിന് വഴി മരുന്നിട്ട ബി.ജെ.പി നേതാക്കള്‍ക്കെതിരെ കേസെടുക്കാനും പരിക്കേറ്റവർക്ക് അടിയന്തിരമായി ചികിത്സ നൽകാനും പോലീസിനോട് ആവശ്യപ്പെട്ടതിന്റെ പേരിൽ അർധ രാത്രി തന്നെ പഞ്ചാബിലേക്ക് സ്ഥലം മാറ്റപ്പെട്ട ജസ്​റ്റിസ്​ എസ്​. മുരളീധറിന്​ ഡല്‍ഹി ​ ഹൈക്കോടതിയില്‍ ഗംഭീര യാത്രയയപ്പ്​. 'നിയമത്തി​​​​​​​ന്‍റെ ഏത്​ തലവും കൈകാര്യം ചെയ്യാനാകുന്ന ഉന്നതനായ ന്യായാധിപനെയാണ്​ നമുക്ക്​ നഷ്​ടമാകുന്നത്​' - ഡല്‍ഹി ​ഹൈകോടതി ചീഫ്​ ജസ്​റ്റിസ്​ ഡി.എന്‍. പാട്ടീല്‍ യാത്രയയപ്പ്​ ചടങ്ങില്‍ പറഞ്ഞു. ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കു​മ്പോള്‍ ജസ്​റ്റിസ്​ മുരളീധര്‍ പൊലീസിനെതിരെ രൂക്ഷമായ വിമര്‍ശനവും ഉന്നയിച്ചിരുന്നു. ഡല്‍ഹി ഹൈക്കോടതിയിലെ 'കോഹിനൂര്‍' ആണ്​ നൂറുകണക്കിന്​ കിലോമീറ്റര്‍ അപ്പുറ​ത്തേക്ക്​ പോകുന്നതെന്നാണ്​ ഡല്‍ഹി ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ സെക്രട്ടറി അഭിജാത്ത്​ യാത്രയയപ്പ്​ ചടങ്ങില്‍ പറഞ്ഞത്​. നീതി വിജയിക്കുക തന്നെ ചെയ്യുമെന്ന്​​ മറുപടി പ്രസംഗത്തില്‍ ജസ്​റ്റിസ്​ മുരളീധര്‍ പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter