മെഹ്ബൂബ മുഫ്തിയുടെ വീട്ടുതടങ്കല്‍ മൂന്നു മാസത്തേക്ക്​ കൂടി നീട്ടി
ശ്രീനഗര്‍: ജമ്മു കാശ്മീരിന് പ്രത്യേക അവകാശങ്ങൾ നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ തുടർന്ന് കേന്ദ്രസർക്കാർ തടങ്കലിലാക്കിയ ജമ്മു-കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായ മെഹ്ബൂബ മുഫ്തിയുടെ വീട്ടുതടങ്കല്‍ മൂന്നു മാസത്തേക്ക്​ കൂടി നീട്ടി. കഴിഞ്ഞ ഒമ്പത് മാസമായി പൊതുസുരക്ഷാ നിയമപ്രകാരം മെഹബൂബ മുഫ്​തി വീട്ടു തടങ്കലില്‍ കഴിയുകയാണ്​. ശ്രീനഗറിലെ എം‌.എ റോഡിലുള്ള വസതിയില്‍ വീട്ടുതടങ്കലില്‍ കഴിയായിരുന്ന ഇവരെ ഏപ്രില്‍ ആദ്യവാരം സ്വന്തം വസതിയായ ഫെയര്‍‌വ്യൂ എന്ന വീട്ടിലേക്ക്​ മാറ്റിയിരുന്നു. മുൻ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുല്ലയെയും മകൻ ഉമർ അബ്ദുല്ലയെയും ഏഴ് മാസങ്ങൾക്ക് മുമ്പ് കേന്ദ്രസർക്കാർ വീട്ടുതടങ്കലിൽ നിന്ന് മോചിപ്പിച്ചിരുന്നു. മെഹബൂബ മുഫ്തിയെ ഉടൻ മോചിപ്പിക്കണമെന്ന് ഉമർ അബ്ദുല്ല ആവശ്യപ്പെട്ടിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter