കശ്മീരിന്റെ യഥാർത്ഥ ചിത്രം തുറന്ന് കാട്ടിയ 3 ഫോട്ടോഗ്രാഫർമാക്ക് പുലിസ്റ്റർ അവാർഡ്
ശ്രീനഗർ:ജമ്മു കശ്മീരിന് പ്രത്യേക അവകാശങ്ങൾ അനുശാസിക്കുന്ന ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ തുടർന്ന് മേഖലയിൽ കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങള്‍ ക്യാമറക്കണ്ണിലൂടെ പുറംലോകത്തെത്തിച്ച മൂന്ന് ഇന്ത്യന്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് മാധ്യമരംഗത്തെ പരമോന്നത പുരസ്‌കാരമായ പുലിറ്റ്‌സര്‍ പ്രൈസ്.

അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ്സിന്റെ (എ.പി) ഫോട്ടോഗ്രാഫര്‍മാരായ ദര്‍ യാസിന്‍, മുഖ്താര്‍ ഖാന്‍, ചന്നി ആനന്ദ് എന്നിവരാണ് കഠിനാധ്വാനം കൊണ്ടും ത്യാഗം കൊണ്ടും ഈ വര്‍ഷത്തെ പുലിറ്റ്‌സര്‍ സ്വന്തമാക്കിയത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നീട്ടിവെച്ച അവാര്‍ഡ് പ്രഖ്യാപനം പുലിറ്റ്‌സര്‍ അവാര്‍ഡ് അഡ്മിനിസ്‌ട്രേറ്റര്‍ ഡാന കാനഡി സ്വന്തം വീട്ടില്‍നിന്ന് വീഡിയോ കോണ്‍ഫോറന്‍സ് വഴിയാണ് പ്രഖ്യാപിച്ചത്.

പുരസ്‌കാരം നേടിയ മാധ്യമപ്രവര്‍ത്തകരുടെ ജോലി വളരെ പ്രധാനമായിരുന്നുവെന്നും അവരുടെ അധ്വാനം കാരണമാണ് കശ്മീരിനകത്തെ കാര്യങ്ങള്‍ ലോകം അറിഞ്ഞതെന്നും അസോസിയേറ്റഡ് പ്രസ് പ്രസിഡണ്ടും സി.ഇ.ഒയുമായ ഗാരി പ്രിറ്റ് പറഞ്ഞു. 'കശ്മീരിനകത്തെ സംഘം കാരണമായാണ് കശ്മീരിലെ നാടകീയമായ നിയന്ത്രണങ്ങളും ദീര്‍ഘമായ സമരവും പുറംലോകത്തിന് അറിയാന്‍ കഴിഞ്ഞത്' - അദ്ദേഹം പറഞ്ഞു.

പുരസ്‌കാരം നേടിയ യാസിന്‍ ദറും മുഖ്താര്‍ ഖാനും കശ്മീർ നിവാസികളും ചന്നി ആനന്ദ് ജമ്മു സ്വദേശിയുമാണ്. ഇവർ പകര്‍ത്തിയ ചിത്രങ്ങൾ ലോകത്താകമാനം ആയിരക്കണക്കിന് മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter